ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്ത് നിരവധി മാറ്റങ്ങളാണ് നിലവിൽ വരുന്നത്. ചെക്ക് പേയ്മെന്റ്, എൽ.പി.ജി സിലിണ്ടർ വില, ജി.എസ്.ടി റിേട്ടൺ തുടങ്ങിയവയിെലല്ലാം മാറ്റങ്ങളുണ്ടാവും. ജനുവരി ഒന്ന് മുതലുള്ള പ്രധാന മാറ്റങ്ങളറിയാം
ജനുവരി ഒന്ന് മുതൽ ചെക്ക് ഇടപാടുകളിൽ പോസ്റ്റീവ് പേയ് സിസ്റ്റം ആർ.ബി.ഐ നടപ്പിലാക്കും. 50,000 രൂപക്ക് മുകളിലുള്ള ചെക്കുകൾ മാറുേമ്പാൾ വിവരങ്ങൾ ഒന്നു കൂടി ഉറപ്പുവരുത്ത സംവിധാനമാണിത്. ഇതുപ്രകാരം ചെക്ക് നൽകുന്നയാൾ എസ്.എം.എസ്, മൊബൈൽ ആപ്, ഇന്‍റർനെറ്റ് ബാങ്കിങ് ഇവയിൽ എതെങ്കിലുമൊരു സംവിധാനം ഉപയോഗിച്ച് ചെക്കിനെ സംബന്ധിക്കുന്ന പ്രാഥമിക വിവരങ്ങൾ നൽകണം. ഇത് ഉറപ്പുവരുത്തി മാത്രമേ ബാങ്കുകൾ പേയ്മെന്റിന് അനുമതി നൽകു. ആർ.ബി.ഐ നിർദേശമനുസരിച്ച് ഉയർന്ന തുകകളിലെ ചെക്കുകളിൽ ബാങ്കുകൾ പുതിയ സംവിധാനം കൊണ്ടു വരുമെന്നാണ് റിപ്പോർട്ടുകൾ
Contactless card transaction ഇടപാട് പരിധി ആർ.ബി.ഐ ജനുവരി മുതൽ ഉയർത്തിയിട്ടുണ്ട്. 2,000ത്തിൽ നിന്ന് 5,000മായാണ് പരിധി ഉയർത്തിയത്. കാർഡ് സ്വയ്പ്പ് ചെയ്യാതെ പണമിടപാടുകൾ നടത്താനുള്ള സംവിധാനമാണ് Contactless card transaction.
ജനുവരി ഒന്ന് മുതൽ ടോൾ പ്ലാസ കടക്കണമെങ്കിൽ ഫാസ്ടാഗ് വേണ്ടി വരും. പുതുവർഷം മുതൽ നാലുചക്ര വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.
അഞ്ച് കോടി വരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇനി മുതൽ നാല് ജി.എസ്.ടി സെയിൽ റിേട്ടൺ ഫയൽ ചെയ്താൽ മതിയാകും. നിലവിൽ 12 എണ്ണമാണ് ഫയൽ ചെയുന്നത്. ഇതോടെ ചെറുകിട വ്യാപാരികൾ പ്രതിവർഷം എട്ട് റിേട്ടണുകൾ ഫയൽ ചെയ്താൽ മതിയാകും. 94 ലക്ഷം നികുതിദായകർക്ക് ഗുണകരമാണ് പുതിയ തീരുമാനം. ജി.എസ്.ടിയിൽ ഉൾപ്പെടുന്ന വ്യാപാരികളിൽ ബഹുഭൂരിപക്ഷവും ചെറുകിട വ്യാപാരികളാണ്.
ജനുവരി മുതൽ രാജ്യത്ത് കാറുകളുടെ വിലകൾ ഉയരും. മഹീന്ദ്രയും മാരുതി സുസുക്കിയും വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ മാതൃക പിന്തുടരുമെന്നാണ് സൂചന.
ജനുവരി ഒന്ന് മുതൽ ക്രൂഡ്ഓയിൽ വിലക്കനുസരിച്ച് എൽ.പി.ജി വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തും. എല്ലാ മാസവും ഒന്നാം തീയതിയാണ് വിലയിൽ മാറ്റം വരുത്തുക.
ലാൻഡ്ലൈനിൽ നിന്നുള്ള മൊബൈൽ ഫോൺ കോളുകളിൽ ജനുവരി ഒന്ന് മുതൽ പൂജ്യം ചേർക്കണം.
ചില പഴയ ആൻഡ്രോയിഡ് ഫോണുകളിൽ ഐഫോണുകളിലും ജനുവരി ഒന്ന് മുതൽ വാട്സ് ആപ് പ്രവർത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.