ന്യൂഡൽഹി: ക്രിപ്റ്റൊകറൻസി ഇടപാട് നിയന്ത്രിക്കാനുള്ള ബിൽ പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചു. സമ്പൂർണ വിലക്കല്ല, ഇടപാടുകൾക്ക് ഉപാധികൾ മുന്നോട്ടു വെക്കാനാണ് ഒരുങ്ങുന്നത്. ഉള്ളടക്കത്തിന് അന്തിമ രൂപമാകാത്തതിനാൽ ബിൽ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭ യോഗം പരിഗണിച്ചില്ല.
ക്രിപ്റ്റൊകറൻസി കള്ളപ്പണത്തിനും സമാന്തര സമ്പദ്ഘടനക്കും വഴിയൊരുക്കുമെന്ന ആശങ്കകൾ ബാക്കി നിൽക്കെയാണ് ഈ ഇടപാടിന് പൊതുവായ ചട്ടക്കൂട് തയാറാക്കി അംഗീകാരം നൽകാൻ സർക്കാർ ഒരുങ്ങുന്നത്. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരതയെത്തന്നെ ബാധിക്കാമെന്നതിനാൽ ക്രിപ്റ്റൊ ഇടപാട് നിരോധിക്കണമെന്ന മുന്നറിയിപ്പുകളുണ്ട്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ തടയാൻ നല്ലൊരു പങ്ക് ഇന്ത്യൻ കറൻസി നോട്ട് നിരോധിച്ച സർക്കാർ തന്നെയാണ് ക്രിപ്റ്റൊക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഈ ഇടപാടിലെ നികുതി വരുമാനത്തിലാണ് കണ്ണ്.
'ക്രിപ്റ്റൊകറൻസി, ഔദ്യോഗിക ഡിജിറ്റൽ കറൻസി നിയന്ത്രണ ബിൽ' തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനം പരിഗണിക്കുന്ന 26 ബില്ലുകളുടെ കൂട്ടത്തിൽ ലോക്സഭ സെക്രേട്ടറിയറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റൊകറൻസിയുടെ വഴിവിട്ട ഉപയോഗ സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഗോള സമൂഹത്തിന് മുന്നറിയിപ്പു നൽകിയിരുന്നു. ഇടപാട് നിയമവിധേയമാക്കുന്നതിന് വിശദ ചർച്ച ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും പറഞ്ഞിരുന്നു.
ചെറുകിട നിക്ഷേപകർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥകളോടെ, സാമ്പത്തിക ആസ്തിയായി കണക്കാക്കി ക്രിപ്റ്റൊകറൻസി വ്യാപാരം അനുവദിക്കുന്ന കാര്യമാണ് സർക്കാറിെൻറ പരിഗണനയിൽ. ഡിജിറ്റൽ കറൻസിയിൽ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക എത്രയെന്ന് വ്യവസ്ഥ ചെയ്യും. രൂപ പോലെ നിയമപരമായ കൈമാറ്റം അനുവദിക്കില്ല. നിയന്ത്രണങ്ങൾ കൊണ്ടുവരുേമ്പാൾ, ഇപ്പോൾ അതു കൈവശം വെച്ചിരിക്കുന്നവർക്ക് കൈയൊഴിയാൻ സാവകാശം നൽകും.
ചിലത് ഒഴിവാക്കി ക്രിപ്റ്റൊകറൻസി വ്യാപാരം ഇന്ത്യ നിരോധിക്കാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം ഊഹം പ്രചരിച്ചിരുന്നു. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിക്ക് നിയന്ത്രണ ചട്ടങ്ങൾ കൊണ്ടുവരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇതേത്തുടർന്ന് ഡിജിറ്റൽ കറൻസിയിൽ വലിയ വിലത്തകർച്ചയാണ് ബുധനാഴ്ച ഉണ്ടായത്. വിലക്കുകയല്ല, നിയന്ത്രിക്കുകയാണ് ചെയ്യാൻ പോകുന്നതെന്ന വിശദീകരണങ്ങൾ വന്നതോടെ സ്ഥിതി മെച്ചപ്പെട്ടു.
2018ൽ റിസർവ് ബാങ്ക് ക്രിപ്റ്റൊ നിരോധിച്ചിരുന്നു. സ്വകാര്യ ക്രിപ്റ്റൊകറൻസികൾ ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണിത്. 2020ൽ സുപ്രീംകോടതി വിലക്ക് നീക്കി. വഴിവിട്ട പോക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് സർക്കാർ ഇപ്പോൾ ഈ മേഖലയിലുള്ളവരുമായി ചർച്ചയിലാണ്.
ക്രിപ്റ്റൊ അസറ്റ്സ് കൗൺസിലിെൻറ കണക്കു പ്രകാരം ഇന്ത്യയിൽ ആറു ലക്ഷം കോടി രൂപയുടെ ക്രിപ്റ്റൊയുണ്ട്. ഭീമമായ വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഡിജിറ്റൽ കറൻസികൾ അതിവേഗം പ്രചാരം നേടുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.