ന്യൂഡൽഹി: ഇ.പി.എഫ് പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് കേന്ദ്രസർക്കാർ. 2021-22 സാമ്പത്തിക വർഷത്തിലെ പലിശനിരക്കാണ് നിശ്ചയിച്ചത്. 8.1 ശതമാനമാണ് പുതിയ നിരക്ക്. 40 വർഷത്തിനിടയിലെ കുറഞ്ഞ പലിശനിരക്കാണ് ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 8.5 ശതമാനമായിരുന്നു പലിശനിരക്ക്. പലിശനിരക്കിൽ അന്തിമാനുമതിക്കായി ധനകാര്യമന്ത്രാലയത്തിലേക്ക് തൊഴിൽ മന്ത്രാലയം ശിപാർശ സമർപ്പിച്ചു. 1977-78ന് ശേഷം ഇതാദ്യമായാണ് പലിശനിരക്ക് ഇത്രയും കുറയുന്നത്. 2020-21 വർഷത്തിലാണ് എഴ് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 8.5 ശതമാനത്തിലേക്ക് ഇ.പി.എഫ്.ഒ പലിശനിരക്കുകൾ താഴ്ത്തിയത്.
ഇ.പി.എഫ്.ഒ അവരുടെ 85 ശതമാനം പണവും നിക്ഷേപിച്ചിരിക്കുന്നത് കടപ്പത്രങ്ങളിലാണ്. ഇതിൽ സർക്കാർ സെക്യൂരിറ്റി, ബോണ്ട് എന്നിവയെല്ലാം ഉൾപ്പെടും. 15 ശതമാനം ഇ.ടി.എഫിലൂടെ ഇക്വിറ്റിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.