വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി പ്രത്യക്ഷനികുതി വകുപ്പ്​

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രണ്ടാം വ്യാപനത്തെ തുടർന്ന് നികുതി സംബന്ധമായ ​ വിവിധ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്രസർക്കാർ. 2019-20 വർഷത്തെ പുതുക്കിയ ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മെയ്​ 31 വരെ നീട്ടി. പ്രത്യക്ഷ നികുതി വകുപ്പാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​.

കോവിഡ്​ സാഹചര്യവും നികുതിദായകരിൽ നിന്നും ടാക്​സ്​ കൺസൾട്ടൻറമാരിൽ നിന്നുമുള്ള നിരന്തരമായ അപേക്ഷകളും പരിഗണിച്ചാണ്​ തീരുമാനമെന്ന്​ പ്രത്യക്ഷ നികുതി വകുപ്പ്​ അറിയിച്ചിട്ടുണ്ട്​.

ആദായ നികുതി നോട്ടീസുകൾക്ക്​ മറുപടിയായി ഫയൽ ചെയ്യേണ്ട റി​​ട്ടേണി​െൻറ കാലാവധിയും നീട്ടിയിട്ടുണ്ട്​. ഡിസ്​പ്യൂട്ട്​ റെസലൂ​ഷൻ പാനൽ, ആദായ നികുതി കമ്മീഷണർ എന്നിവർക്ക്​ നികുതി സംബന്ധിച്ച പരാതികളിൽ അപ്പീൽ സമർപ്പിക്കാനുള്ള തീയതിയും മെയ്​ 31 ആക്കി ദീർഘിപ്പിച്ചിട്ടുണ്ട്​. 

Tags:    
News Summary - Govt extends timelines for tax compliance, ITR for FY20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.