ന്യൂഡൽഹി: രാജ്യത്തിന്റെ പ്രത്യക്ഷ നികുതി പിരിവിൽ വളർച്ച. 2023-24 സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി പിരിവ് 17.7 ശതമാനം വർധിച്ച് 19.58 ലക്ഷം കോടി രൂപയായി. പ്രത്യക്ഷ നികുതിയിലെ ഭൂരിഭാഗം വരുന്ന വരുമാനവും കോർപറേറ്റ് നികുതികളും ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 1.35 ലക്ഷം കോടിയും (7.40 ശതമാനം) പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 13,000 കോടി രൂപയും കവിഞ്ഞു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യം 19.45 ലക്ഷം കോടി രൂപയായിരുന്നു. ഇതോടെ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രത്യക്ഷ, പരോക്ഷ നികുതി പിരിവ് ലക്ഷ്യം 2023-24 സാമ്പത്തിക വർഷത്തിൽ 34.37 ലക്ഷം കോടിയായി. 3.79 ലക്ഷം കോടി റീഫണ്ട് നൽകി. സമ്പദ്വ്യവസ്ഥയിലെ ഉണർവും വ്യക്തികളുടെയും കോർപറേറ്റുകളുടെയും വരുമാന വളർച്ചയുമാണ് പ്രത്യക്ഷ നികുതി പിരിവ് സൂചിപ്പിക്കുന്നതെന്നും നികുതി വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.