രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ടാറ്റ ബ്രാൻഡിന് കീഴിൽ വരുന്ന വിവിധ ഉൽപന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്.കഴിഞ്ഞ ദിവസം രത്തൻ ടാറ്റ അന്തരിച്ചതോടെയാണ് ടാറ്റ ട്രസ്റ്റ് പിൻഗാമിയെ തേടിയത്.

ഇന്ത്യൻ-ഐറിഷ് വ്യവസായിയായ നോയൽ ടാറ്റ ട്രെന്റ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. ടാറ്റ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറും ടൈറ്റാൻ, ടാറ്റ സ്റ്റീൽ കമ്പനികളുടെ വൈസ് ചെയർമാനുമാണ് നോയൽ ടാറ്റ.

ടാറ്റ ഇന്റർനാഷണലിലൂടെയാണ് നോയൽ കരിയർ ആരംഭിച്ചത്. 1999 ജൂണിൽ ടാറ്റ ഗ്രൂപ്പിന്റെ റീടെയിൽ വിഭാഗമായ ട്രെന്റിന്റെ മാനേജിങ് ഡയറക്ടറായി അദ്ദേഹം മാറി. നോയലിന്റെ കാലത്താണ് ഡിപ്പാർട്ട്മെന്റൽ ​സ്റ്റോർ ലിറ്റിൽവുഡ്സ് ഇന്റർനാഷണൽ, വെസ്റ്റിസൈഡ് എന്നിവയെ ട്രെന്റ് ഏറ്റെടുത്തത്. വെസ്റ്റിസൈഡിനെ ലാഭകരമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2003ൽ ടൈറ്റാൻ, വോൾട്ടാസ് കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം നിയമിതനായി.

2010-11 സാമ്പത്തിക വർഷത്തിൽ ടാറ്റ ഇന്റർനാഷണൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായും ​അദ്ദേഹം മാറി. 70 ബില്യൺ ഡോളറിന്റെ ബിസിനസാണ് ആഗോളതലത്തിൽ അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

Tags:    
News Summary - Noel Tata appointed chairman of Tata Trusts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT