ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗത്തിൽ തിരിച്ചു വരികയാണെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷൻ പാണ്ഡേ. ജി.എസ്.ടി പിരവിലെ വർധനവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിെൻറ പരാമർശം.
ജി.എസ്.ടി പിരിവ് ഒക്ടോബറിൽ ഒരു ലക്ഷം കോടി കടന്നിരുന്നു. 10 ശതമാനം വർധനയാണ് ഉണ്ടായത്. സെപ്റ്റംബറിൽ 4 ശതമാനം വർധനയോടെ 95,000 കോടിയുടെ പിരിവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇ-വേ ബില്ലുകളുടെ എണ്ണവും കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 10 ശതമാനം വർധിച്ചു. ഒക്ടോബറിൽ വർധന 21 ശതമാനമാണെന്നും അജയ് ഭൂഷൺ ചൂണ്ടിക്കാട്ടി.
ഒക്ടോബർ മുതൽ നടപ്പാക്കി തുടങ്ങി ഇ-ഇൻവോയ്സ് സംവിധാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിദിനം 8 ലക്ഷം ഇൻവോയ്സുകളാണ് ലഭിക്കുന്നത്. അത് 21 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇൻഷൂറൻസ് മേഖലയിലെ ഇൻവോയിസുകൾ ഒക്ടോബർ 30ന് 29 ലക്ഷം കടന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഘട്ടം ഘട്ടമായാണ് രാജ്യത്ത് ഉത്തേജക പാക്കേജുകൾ അവതരിപ്പിച്ചത്. ഇനി ഹോസ്പിറ്റാലിറ്റി, ടൂറിസം രംഗങ്ങൾക്കാവും ഉത്തേജക പാക്കേജിൽ ഊന്നൽ നൽകുക. ആഭ്യന്തര നിക്ഷേപത്തിൽ ഉൽപാദനത്തിനുമാവും സർക്കാർ ഇനി പ്രാധാന്യം നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.