കോവിഡ്​ തിരിച്ചടിയായി; എട്ടു മാസത്തിന്​ ശേഷം ജി.എസ്​.ടി പിരിവ്​ ലക്ഷം കോടിക്ക്​ താഴെ

ന്യൂഡൽഹി: കോവിഡും തുടർന്ന്​ പല സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ ഭാഗിക ലോക്​ഡൗണുകളും രാജ്യത്തിന്‍റെ നികുതി വരുമാന​ത്തേയും സ്വാധീനിക്കുന്നു. ജൂണിലെ ജി.എസ്​.ടി പിരിവ്​ എട്ട്​ മാസത്തിന്​ ശേഷം ഒരു ലക്ഷം കോടിയിൽ താഴെയെത്തി. 92,849 കോടിയാണ്​ ജൂണി​െല ജി.എസ്​.ടി പിരിവ്​. സെപ്​തംബറിന്​ ശേഷം ഇതാദ്യമായാണ്​ ജി.എസ്​.ടി പിരിവ്​ ഒരു ലക്ഷം കോടിയിൽ താഴെയെത്തുന്നുന്നത്​.

​സി.ജി.എസ്​.ടിയായി 16,424 കോടിയും എസ്​.ജി.എസ്​.ടിയായി 20,397 കോടിയും ഐ.ജി.എസ്​.ടിയായി 49,079 കോടിയും പിരിച്ചെടുത്തു. സെസായി 6,949 കോടിയും പിരിച്ചെടുത്തു.

കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യു​േമ്പാൾ ജി.എസ്​.ടി പിരിവിൽ രണ്ട്​ ശതമാനം വർധനയുണ്ടായിട്ടുണ്ട്​. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്​ഡൗണിലായതിനെ തുടർന്നാണ്​ ജി.എസ്​.ടിയിൽ ഇടിവുണ്ടായത്​.

Tags:    
News Summary - GST collections in June fall below ₹1 lakh crore for first time after 8 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.