ന്യൂഡൽഹി: ചിത്ര രാമകൃഷ്ണക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കാനാവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. ചിത്ര രാമകൃഷ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ജയിലിൽ ചിത്രക്ക് ഹനുമാൻചലിസയും ഭഗവത്ഗീതയും കൊണ്ടുപോകാൻ കോടതി അനുമതി നൽകി.
നേരത്തെ ചിത്ര രാമകൃഷ്ണ നൽകിയ ജാമ്യാപേക്ഷ സി.ബി.ഐ എതിർത്തിരുന്നു. സ്വാധീനമുള്ള ആളാണ് ചിത്രയെന്നും അവർക്ക് ജാമ്യം നൽകിയാൽ അത് കേസിനെ ബാധിക്കുമെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു. ചിത്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു സി.ബി.ഐ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.
നാല് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ചിത്ര രാമകൃഷ്ണയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അധികാര ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസിൽ ചിത്ര രാമകൃഷ്ണയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചിത്ര രാമകൃഷ്ണ അജ്ഞാതനായ ഹിമാലയൻ യോഗിക്ക് കൈമാറിയെന്ന് സെബി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.