ന്യൂഡൽഹി: വെർച്വൽ ഡിജിറ്റൽ ആസ്തികൾ കൈമാറുമ്പോൾ ചുമത്തേണ്ട നികുതിയെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്ത് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്. ഡിജിറ്റൽ ആസ്തിയിൽ ജൂലൈ ഒന്ന് മുതൽ ടി.ഡി.എസ് ചുമത്താനുള്ള നീക്കത്തിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വീണ്ടും വ്യക്തത വരുത്തിയിരിക്കുന്നത്.
പ്രതിവർഷം ഡിജിറ്റൽ ആസ്തി ഇടപാടുകളുടെ മൂല്യം 50,000ത്തിന് മുകളിലാണെങ്കിൽ ടി.ഡി.എസ് ചുമത്തും. നഷ്ടത്തിലാണ് ക്രിപ്റ്റോ ഇടപാടെങ്കിലും ഒരു ശതമാനം നികുതി ചുമത്തും. ഒരിടപാടിൽ നഷ്ടമുണ്ടായെന്നു കരുതി അത് മറ്റൊരു ഇടപാടുമായി അഡ്ജസ്റ്റ് ചെയ്യാനാവില്ല.
നേരത്തെ ക്രിപ്റ്റോ കറൻസിക്ക് 30 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ക്രിപ്റ്റോ കറൻസിക്ക് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.