ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ശതമാനം വരുന്ന സമ്പന്നരുടെ പട്ടടികയിൽ ഇടംപിടിക്കാൻ എത്ര സമ്പത്ത് വേണം. പലപ്പോഴും ചിലരെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനം അനുസരിച്ച് 1.44 കോടിയുടെ ആസ്തിയുണ്ടെങ്കിൽ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ നിങ്ങൾക്കും ഇടംപിടിക്കാം. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൊറോക്കോയിൽ സമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കണമെങ്കിൽ 12.4 മില്യൺ ഡോളറിന്റെ ആസ്തിവേണം. നൈറ്റ് ഫ്രാങ്ക് വെൽത്ത് എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
സ്വിറ്റസർലാൻഡിൽ സമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കണമെങ്കിൽ 6.6 മില്യൺ ഡോളർ ആസ്തിവേണമെങ്കിൽ സിംഗപ്പൂരിൽ ഇത് 3.5 മില്യൺ ഡോളറുമാണ്. ഹോങ്കോങ്ങിൽ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടാൻ 3.4 മില്യൺ ഡോളർ വേണം.ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണം 2022ൽ 161 ആയിരുന്നുവെങ്കിൽ 2027 ആവുമ്പോഴേക്കും 195 എണ്ണമായി ഉയരും. 2022ൽ ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണം ഇടിഞ്ഞിരുന്നു.
ലോക ജനസംഖ്യയിൽ അതിസമ്പന്നരുടെ എണ്ണം 3.8 ശതമാനമായി ഇടിഞ്ഞിരുന്നു. 2021ൽ സമ്പന്നരുടെ എണ്ണം 9.3 ശതമാനമായിരുന്നു. സാമ്പത്തിക തകർച്ചയും തുടർച്ചയായി ബാങ്ക് പലിശനിരക്കുകളിലുണ്ടായ ഉയർച്ചയും സമ്പന്നരുടെ എണ്ണത്തെ ഉൾപ്പടെ സ്വാധീനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.