ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന പ്രവചനവുമായി അന്താരാഷ്ട്ര നാണയനിധി. 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ച അനുമാനം ഐ.എം.എഫ് കുറച്ചു. 20 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. 5.9 ശതമാനമായാണ് വളർച്ച നിരക്ക് കുറച്ചത്.
റിസർവ് ബാങ്ക് പ്രവചനത്തേക്കാളും കുറവ് വളർച്ചയാവും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലുണ്ടാവുകയെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 6.5 ശതമാനം വളർച്ചയുണ്ടാകുമെന്നായിരുന്നു റിസർവ് ബാങ്ക് പ്രവചനം. ഏപ്രിലിൽ നടന്ന യോഗത്തിൽ വളർച്ച അനുമാനത്തിൽ 10 ബേസിക് പോയിന്റിന്റെ വർധന റിസർവ് ബാങ്ക് വരുത്തിയിരുന്നു.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നായിരുന്നു സ്ഥിതി-വിവര കണക്ക് മന്ത്രാലയത്തിന്റെ പ്രവചനം. എന്നാൽ, 6.8 ശതമാനം വളർച്ച മാത്രമേ ഉണ്ടാവുവെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. നേരത്തെ ലോക സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാ അനുമാനവും ഐ.എം.എഫ് കുറച്ചിരുന്നു. 50 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.