പണപ്പെരുപ്പം സമ്പദ്‍വ്യവസ്ഥകൾക്ക് കനത്ത വെല്ലുവിളിയെന്ന് ഐ.എം.എഫ്

വാഷിങ്ടൺ: ലോകത്തെ വിവിധ രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പണപ്പെരുപ്പമാണെന്ന് ഐ.എം.എഫ്. ഇന്ത്യയിൽ ഉൾപ്പടെ കേന്ദ്രബാങ്കിന്റെ പ്രവചനങ്ങളേയും മറികടന്ന് പണപ്പെരുപ്പം കുതിക്കുന്നതിനിടെയാണ് ഐ.എം.എഫിന്റെ പ്രസ്താവന.

ചരക്കുകളുടെയും കപ്പലിന്റെ കടത്തുകൂലിയുടേയും നിരക്ക് ഉയർന്നത് വെല്ലുവിളിയാവുന്നുണ്ട്. ഉൽപന്നങ്ങളുടെ വിതരണവും ആവശ്യകതയും തമ്മിലുള്ള പ്രശ്നങ്ങളും ചില ഉൽപന്നങ്ങൾക്ക് കൂടുതൽ ഡിമാൻഡ് വന്നതും പണപ്പെരുപ്പത്തിന് കാരണമാവുന്നുണ്ടെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ. എന്നാൽ, ദീർഘകാല അടിസ്ഥാനത്തിൽ പണപ്പെരുപ്പം വലിയ വെല്ലുവിളിയാവില്ലെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. കൃത്യമായ നയങ്ങളിലൂടെ സമ്പദ്‍വ്യവസ്ഥയെ മുന്നോട്ട് കൊണ്ടു പോകുന്ന രാജ്യങ്ങൾക്കാവും പണപ്പെരുപ്പത്തെ നേരിടാനാവുക.

ജി 20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാരുടെ നിർണായക യോഗം നടക്കാനിരിക്കെയാണ് ഐ.എം.എഫിന്റെ പ്രസ്താവന. നേരത്തെ ആഗോള സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഐ.എം.എഫ് കുറച്ചിരുന്നു. 4.4 ശതമാനമായാണ് വളർച്ചാ നിരക്ക് കുറച്ചത്. ഒമിക്രോൺ പോലുള്ള പുതിയ കോവിഡ് വകഭേദങ്ങൾ എത്തുകയാണെങ്കിൽ അത് വളർച്ചാനിരക്കിനെ കാര്യമായി സ്വാധീനിക്കുമെന്നാണ് ഐ.എം.എഫ് വിലയിരുത്തൽ.

Tags:    
News Summary - IMF sees inflation as 'significant risk,' but eyes gradual moderation in rising prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT