ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുമെന്ന്​ ഐ.എം.എഫ്​

ന്യൂഡൽഹി: ​കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണും മൂലം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ 10.3 ശതമാനത്തി​െൻറ ഇടിവുണ്ടാകുമെന്ന്​ ഐ.എം.എഫ്​. വികസ്വര രാജ്യങ്ങളിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവും. സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക്​ രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ്​ മുന്നറിയിപ്പ്​ നൽകുന്നു. 

കോവിഡിന്​ മുമ്പ്​ തന്നെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കോവിഡും തുടർന്ന്​ ശക്​തമായ ലോക്​ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക്​ വീഴുകയായിരുന്നുവെന്നാണ്​ ഐ.എം.എഫ്​ അറിയിക്കുന്നത്​. നടപ്പ്​ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനത്തി​െൻറ കുറവാണുണ്ടാകുക. സ്വാതന്ത്ര്യത്തിന്​ ശേഷം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകർച്ചയാണ്​ ഇതെന്നും ഐ.എം.എഫ്​ അറിയിച്ചു. അടുത്ത വർഷം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 8.8 ശതമാനം നിരക്കിൽ വളരുമെന്നും ഐ.എം.എഫ്​ പ്രവചിക്കുന്നു.

ഐ.എം.എഫി​െൻറ പ്രവചനമനുസരിച്ച്​ വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാകുക ഇന്ത്യക്കാകും. ബ്രസീൽ-5.8, റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ്​ വിവിധ രാജ്യങ്ങളിൽ പ്രതീക്ഷിക്കുന്ന ഇടിവ്​. അതേസമയം, ചൈനീസ്​ സമ്പദ്​വ്യവസ്ഥ 1.9 ശതമാനം നിരക്കിൽ വളരുമെന്നും ഐ.എം.എഫ്​ പ്രവചിക്കുന്നു.

Tags:    
News Summary - IMF slashes India growth forecast, predicts record slump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.