കൊൽക്കത്ത: ഇന്ത്യയുടെ ഈവർഷത്തെ സാമ്പത്തിക വളർച്ചനിരക്ക് നേരത്തേ പ്രവചിച്ച 8.2 ശതമാനത്തിൽ കുറയുമെന്ന് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്). ആഗോളതലത്തിൽ പണപ്പെരുപ്പമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വളർച്ചനിരക്ക് കുറയാൻ സാധ്യതയുള്ളതെന്ന് ഐ.എം.എഫിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ലൂയിസ് ബ്രൂയർ അറിയിച്ചു.
രാജ്യത്തിന്റെ വളർച്ചനിരക്ക് ഒമ്പതു ശതമാനമാകുമെന്നായിരുന്നു ജനുവരിയിൽ ഐ.എം.എഫ് പ്രവചിച്ചത്. എന്നാൽ, ഏപ്രിലിൽ 8.2 ശതമാനമാക്കി കുറച്ചു. 2023 ആവുമ്പോഴേക്കും ഇത് 6.9 ശതമാനമായി കുറഞ്ഞേക്കും. ഉയർന്ന പണപ്പെരുപ്പവും തൊഴിലവസരം കുറഞ്ഞതുമാണ് ഇന്ത്യ നേരിടുന്ന പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.