ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് നിർദേശങ്ങളുമായി ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാഗോപിനാഥ്. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഓഹരി വിൽപന എന്നിവക്ക് ഊന്നൽ നൽകുന്നതാവും ഈ വർഷത്തേയും കേന്ദ്രബജറ്റെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഗീതാഗോപിനാഥ് പറഞ്ഞു. ബ്ലുംബർഗ് ക്വിൻറിന് നൽകിയ അഭിമുഖത്തിലാണ് ഗീത ഗോപിനാഥിെൻറ പരാമർശം.
കോവിഡിൽ നിന്നുളള സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് പല മേഖലകളിലും വ്യത്യസ്ത തോതിലാണ്. ഈ പ്രശ്നത്തെ ബജറ്റ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗീതാഗോപിനാഥ് പറഞ്ഞു. സൗജന്യ റേഷൻ പദ്ധതി മാർച്ചിന് ശേഷവും തുടരണം. ആരോഗ്യമേഖലക്കായി കൂടുതൽ പണം ചെലവഴിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ധനകമ്മി കുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. പല വികസിത രാജ്യങ്ങളിലും വരുംനാളുകളിൽ പലിശനിരക്ക് ഉയരും. കേന്ദ്രസർക്കാർ ഇത് കൂടി പരിഗണിക്കണമെന്നും ഗീതാ ഗോപിനാഥ് ആവശ്യപ്പെട്ടു.
നേരത്തെ ഒമിക്രോൺ വ്യാപനത്തിനിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ മോശമല്ലാത്ത വളർച്ചയുണ്ടാകുമെന്ന് ഐ.എം.എഫ് പ്രവചിച്ചിരുന്നു. ഈവർഷം ഒമ്പത് ശതമാനത്തിനടുത്ത് വളർച്ചയുണ്ടാകുമെന്നാണ് ഐ.എം.എഫ് പ്രവചനം. അടുത്ത വർഷം 7.1 ശതമാനമായിരിക്കും വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.