ആദായ നികുതിയിൽ മാറ്റങ്ങൾ; പുതിയ ഇളവുകൾ അറിയാം

ന്യൂഡൽഹി: കോവിഡിന്‍റെ പശ്​ചാത്തലത്തിൽ ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച്​ പ്രത്യക്ഷ നികുതി വകുപ്പ്​ ഉത്തരവിറക്കി. തൊഴിലുടമ തൊഴിലാളിക്ക്​ കോവിഡ്​ ചികിത്സക്ക്​ നൽകുന്ന പണത്തിന്​ ആദായ നികുതി ഇളവ്​ അനുവദിച്ചു. തൊഴിലാളികളുടെ മരണത്തെ തുടർന്ന്​ നൽകുന്ന പണത്തിന്​ ഇളവ്​ ബാധകമായിരിക്കും. ഇതുപ്രകാരം 10 ലക്ഷം രൂപക്ക്​ വരെ നികുതിയുണ്ടാവില്ല.

ഇതിനൊപ്പം പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി സെപ്​റ്റംബർ 30 വരെ നീട്ടി.വിവിധ്​ സേ വിശ്വാസ്​ സ്​കീം പ്രകാം പണമടക്കേണ്ട തീയതി ആഗസ്റ്റ്​ 31 ആയി ദീർഘിപ്പിച്ചു. ടി.ഡി.എസ്​ സമർപ്പിക്കാനുള്ള തീയതിയും ഇത്തരത്തിൽ ദീർഘിപ്പിച്ചു.

ടി.ഡി.എസ്​ സമർപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെയാണ്​ നീട്ടിയത്​. നേരത്തെ കോവിഡ്​ ചികിത്സക്കുള്ള പണം കറൻസിയായി നൽകാമെന്നും പ്രത്യേക്ഷ നികുതി വകുപ്പ്​ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Income Tax Exemptions For Covid Expenses: What It Means For You

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.