ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് വൈകാതെ എത്തുമെന്ന പ്രവചനവുമായി റേറ്റിങ് ഏജൻസി മോർഗൻ സ്റ്റാൻലി. അടുത്ത വർഷത്തോടെ സമ്പദ്വ്യവസ്ഥയുടെ എല്ലാ ഘടകങ്ങളും പഴയ അവസ്ഥയിലേക്ക് എത്തുമെന്നാണ് ഏജൻസി പ്രവചനം. ഇതോടെ ചില നിർണായക മാറ്റങ്ങൾ ആർ.ബി.ഐ വരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റാൻലിയുടെ സാമ്പത്തിക ശാസ്ത്രജ്ഞരായ ഉപാസന ചാച്റ, ബാനി ഗംഭീർ എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് പരാമർശമുള്ളത്.
അടുത്തവർഷവും പണപ്പെരുപ്പം അഞ്ച് ശതമാനത്തിൽ നിൽക്കും. ആർ.ബി.ഐ രണ്ട് മുതൽ ആറ് ശതമാനത്തിനിടക്കാവും പണപ്പെരുപ്പമെന്നാണ് പ്രവചിക്കുന്നത്. 2021 ഡിസംബറിൽ റിവേഴ്സ് റിപ്പോ ഉയർത്തി നിലവിലുള്ള രീതിക്ക് മാറ്റം വരുത്തും. 2022 ഫെബ്രുവരിയിൽ റിപ്പോ നിരക്കും ആർ.ബി.ഐ ഉയർത്തും.
പൂർണമായ വളർച്ച അടുത്ത വർഷം ഇന്ത്യ കൈവരിക്കും. രാജ്യത്തെ ഉപഭോഗത്തിൽ വലിയ വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തിന്‍റെ ആദ്യ പാദം പൂർത്തിയാവുേമ്പാഴേക്കും ഇന്ത്യയിൽ പൂർണമായ രീതിയിലുള്ള വാക്സിനേഷൻ നടപ്പാകുമെന്നും അത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.