ന്യൂഡൽഹി: ഭക്ഷ്യ-വള സബ്സിഡികൾക്കായി മൂന്ന് ട്രില്യൺ രൂപ(40 ബില്യൺ ഡോളർ) ബജറ്റിൽ മാറ്റിവെക്കുമെന്ന് സൂചന. ഈ വർഷം മാറ്റിവെച്ച അതേ തുക തന്നെ അടുത്ത സാമ്പത്തികവർഷത്തിലേക്കും മാറ്റിവെക്കുകയാവും ചെയ്യുക.
കോവിഡ് മൂലം രാജ്യത്തെ സബ്സിഡികൾ വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. രാസവളത്തിന്റെ വില വർധനവ് മൂലം രണ്ട് തവണ സബ്സിഡി ഉയർത്തിയിരുന്നു. ഇതുമൂലം ഈ സാമ്പത്തിക വർഷത്തിൽ സബ്സിഡിയിനത്തിൽ റെക്കോർഡ് തുകയാണ് കേന്ദ്രസർക്കാറിന് നൽകേണ്ടി വരികയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.കാർഷിക മേഖലക്ക് നൽകുന്ന വളം സബ്സിഡി മുൻവർഷത്തെ പോലെ 1.1 ട്രില്യൺ രൂപയായി തുടരും. രണ്ട് ട്രില്യൺ രൂപയാണ് ഭക്ഷ്യസബ്സിഡിയെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
1.4 ട്രില്യൺ രൂപയുടെ സഹായം അധികമായി നൽകണമെന്ന ആവശ്യം ഫെർട്ടിലൈസർ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കുമോയെന്നതിൽ വ്യക്തതയില്ല. യൂറിയ വിലകുറച്ച് കർഷകർക്ക് ലഭ്യമാക്കുന്നതിനാണ് രാസവള സബ്സിഡി വൻതോതിൽ കേന്ദ്രസർക്കാർ നൽകുന്നത്. നേരത്തെ സബ്സിഡികൾ കേന്ദ്രസർക്കാർ കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കർഷകരോഷം ഭയത്ത് അത്തരമൊരു തീരുമാനത്തിന് മുതിരില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.