ന്യൂഡൽഹി: പൊതുവിതരണ ശൃംഖല വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്തിരുന്ന, പാവപ്പെട്ടവെൻറ ഇന്ധനമായ മണ്ണെണ്ണക്ക് അൽപാൽപമായി വില കൂട്ടി വിപണിവിലയിലെത്തിച്ച് കേന്ദ്ര സർക്കാറിെൻറ ചതി. രണ്ടാഴ്ച കൂടുേമ്പാൾ 25 പൈസ വീതം വർധിപ്പിച്ചാണ് റേഷൻ മണ്ണെണ്ണയുടെ വില വിപണിവിലയിലേക്ക് ഉയർത്തിയത്. ഇതോടെ ഇത്തവണത്തെ ബജറ്റിൽ 2021-22 കാലയളവിലേക്ക് ഒരു പൈസ പോലും മണ്ണെണ്ണ സബ്സിഡി തുക വകയിരുത്തിയിട്ടില്ല.
മാർച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷം മണ്ണെണ്ണ സബ്സിഡി 2677.32 കോടി രൂപയായിരുന്നു. ഇതിനു മുൻ വർഷം 4058 കോടിയുമായിരുന്നു. സബ്സിഡി പതിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ 2016ൽ, രണ്ടാഴ്ചയിലൊരിക്കൽ 25 പൈസ വീതം കൂട്ടാൻ സംസ്ഥാനങ്ങളിലെ മണ്ണെണ്ണ വിതരണക്കാർക്ക് അനുമതി നൽകിയാണ് കേന്ദ്രം പണിയൊപ്പിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെ സബ്സിഡി പൂർണമായും ഇല്ലാതായി. ലിറ്ററിന് 15.02 (മുംബൈയിലെ വില) രൂപ ഉണ്ടായിരുന്ന വില നാലു വർഷത്തിനുള്ളിൽ 23.80 രൂപ വർധിപ്പിച്ച് 36.12 രൂപയാക്കി ഉയർത്തി.
ഇതിനു പിന്നാലെ, അന്താരാഷ്ട്ര എണ്ണവിപണി വില അനുസരിച്ച് പൊതുവിതരണത്തിനുള്ള മണ്ണെണ്ണയുടെ വില മാസംതോറും പരിഷ്കരിക്കുകയും ചെയ്തു. ഇതുപ്രകാരം 2020 മേയിൽ വില ലിറ്ററിന് 13.96 ആയി താഴ്െന്നങ്കിലും അവിടന്നിങ്ങോട്ട് ഇരട്ടിയും കടന്ന് 30.12 ആയി. ജനുവരിയിൽ ഉണ്ടായ ഏറ്റവും അവസാനത്തെ വർധന 3.87 രൂപയാണ്.
പെട്രോളിെൻറയും ഡീസലിെൻറയും വില വർധനക്കെതിരെ മാത്രം ശബ്ദിച്ചിരുന്ന പ്രതിപക്ഷം പോലും ഈ 'ഔദ്യോഗിക പറ്റിക്കൽ' ശ്രദ്ധിച്ചില്ല.
അതേസമയം, പാചകവാതക വിതരണം വർധിച്ചതോടെ മണ്ണെണ്ണയുടെ ഉപയോഗം കാര്യമായി കുറഞ്ഞുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2020 ഏപ്രിൽ-ഡിസംബർ കാലയളവിൽ 28.4 ശതമാനമാണ് മണ്ണെണ്ണ ഉപയോഗത്തിൽ കുറവു വന്നത് എന്ന് കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.