ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കണമെന്ന് ചൈനയോട് ഇന്ത്യ. കാർഗോ കമ്പനികളുടെ വിമാനങ്ങൾക്ക് അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കണോമിക്സ് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന പല മരുന്നുകളുടേയും 70 ശതമാനം അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്നാണ് വരുന്നത്. പാരസെറ്റാമോൾ, ഐവർമെക്ടിൻ മറ്റ് ചില ആൻറിബയോടെക്കുകൾ എന്നിവയുടെ നിർമാണം നടത്തുന്നത് ചൈനീസ് അംസ്കൃത വസ്തുകൾ ഉപയോഗിച്ചാണ്. കോവിഡ് മരണനിരക്ക് കുറക്കുന്ന ഐവർമെക്ടിൻ മരുന്നിെൻറ അസംസ്കൃത വസ്തുക്കളുടെ വില 300 ശതമാനമാണ് ഈയടുത്തായി വർധിച്ചത്.
അതേസമയം, വിതരണശൃഖലകൾ സജീവമായി നില നിർത്താനാണ് ശ്രമമെന്ന് കഴിഞ്ഞ ദിവസം ചൈന പ്രതികരിച്ചിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുൻയിങാണ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.