ന്യൂഡൽഹി: റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് കൂടുതൽ എണ്ണ വാങ്ങാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കി ഇന്ത്യ. ബാരലിന് 70 ഡോളറിന് എണ്ണ വാങ്ങാനുള്ള നീക്കങ്ങൾക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥർ ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല.
ഇന്ത്യയിലെ പൊതുമേഖല, സ്വകാര്യമേഖല കമ്പനികൾ 40 മില്യൺ ബാരൽ എണ്ണയാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം വാങ്ങിയത്. 2021ൽ ഇന്ത്യ വാങ്ങിയ ആകെ എണ്ണയേക്കാളും 20 ശതമാനം അധികമാണിത്.
രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ലോകരാജ്യങ്ങൾ റഷ്യക്ക്മേൽ ഉപരോധമേർപ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് കുറഞ്ഞ വിലക്ക് എണ്ണ ലഭ്യമായി തുടങ്ങിയത്. നിലവിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് വിലക്കില്ലെങ്കിലും ഇടപാടിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.