ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകൾക്ക് മുഖം തിരിച്ചറിയുന്ന സംവിധാനവും കൃഷ്ണമണി സ്കാനിങ്ങും ഉപയോഗിക്കാൻ അനുമതി. പ്രതിവർഷം നിശ്ചിതപരിധി കഴിഞ്ഞുള്ള ബാങ്കിങ് ഇടപാടുകൾക്ക് ഇത് ബാധകമാക്കുമെന്നാണ് റിപ്പോർട്ട്. നികുതിവെട്ടിപ്പ് തടയാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ചില സ്വകാര്യ, പൊതുമേഖല ബാങ്കുകൾ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വാർത്തയെ സംബന്ധിച്ച പ്രതികരിക്കാൻ ബാങ്കിങ് ഉദ്യോഗസ്ഥർ തയാറായില്ല. അതേസമയം, ബാങ്കുകൾക്ക് നൽകിയ അനുമതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമെന്നും ആശങ്കയുണ്ട്.
2023ൽ പുതിയ സ്വകാര്യത നിയമം അവതരിപ്പിക്കാനാണ് കേന്ദ്രസസർക്കാർ നീക്കം. ഇതിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുമെന്നാണ് വാർത്തകൾ. പ്രതിവർഷം രണ്ട് മില്യൺ രൂപയിൽ കൂടുതൽ പിൻവലിക്കുന്നവർക്കാണ് മുഖം തിരിച്ചറിയൽ സംവിധാനവും കൃഷ്ണമണിയുടെ സ്കാനിങ്ങും നിർബന്ധമാക്കുക. ആളുകളുടെ ഫിംഗർപ്രിന്റ് വെരിഫിക്കേഷൻ പലപ്പോഴും പരാജയപ്പെടുന്ന സാഹചര്യത്തിൽ യു.ഐ.എ.ഡി.ഐയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.