ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ശക്തികാന്ത ദാസ്

ന്യൂഡൽഹി: ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്നും 2022-23 വർഷം വളർച്ച നിരക്ക് ഏഴു ശതമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.

ധനകാര്യ മേഖയുടെ സുസ്ഥിരത, സ്ഥൂലസാമ്പത്തിക ഘടങ്ങളുടെ കരുത്ത് എന്നിവയാണ് ഇതിന് കാരണമെന്നും 'ഹിന്ദുസ്ഥാൻ ടൈംസ്' നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബാങ്കിങ്-ബാങ്കിങ് ഇതര മേഖകളുടെ പിന്തുണയുള്ളതിനാൽ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ ഇപ്പോഴും തിരിച്ചുവരവിനുള്ള കരുത്ത് കൈവിട്ടിട്ടില്ല.

ലോകസമ്പദ്‍വ്യവസ്ഥയാകെ പലവിധ പ്രതിസന്ധികളാണ് അനുഭവിച്ചത്. കോവിഡ്, യുക്രെയൻ യുദ്ധം, ധനകാര്യ വിപണിയിലെ പ്രശ്നങ്ങൾ എന്നിവയെ മൂന്ന് നിലക്കുള്ള ആഘാതമായി പരിഗണിക്കാം. നിലവിൽ, വളർച്ചയുടെ കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Tags:    
News Summary - Indian economy remains resilient': Shaktikanta Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT