ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം കരകയറുകയാണെന്ന് റിസർവ് ബാങ്ക്. കേന്ദ്രബാങ്കിന്‍റെ പ്രതിമാസ ബുള്ളറ്റിനിലാണ് പരാമർശം. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സമ്പദ്വ്യവസ്ഥ അതിവേഗം നീങ്ങുകയാണെന്നാണ് ആർ.ബി.ഐ വ്യക്തമാക്കുന്നത്.
കോവിഡ് 19ന് മുമ്പുള്ള അവസ്ഥയിലേക്ക് സമ്പദ്വ്യവസ്ഥ അതിവേഗം നീങ്ങുകയാണ്. നവംബറിൽ കാർഷിക, നിർമാണ മേഖലകളിൽ പുേരാഗതിയുണ്ടായെന്നും ഇത് ശുഭസൂചകമാണെന്നുമാണ് ആർ.ബി.ഐ നിലപാട്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി 23.9 ശതമാനം ഇടിഞ്ഞിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്പദ്വ്യവസ്ഥയുടെ മൂന്നാം പാദത്തിൽ 0.1 ശതമാനത്തിന്‍റെ വളർച്ചയുണ്ടാകുമെന്നായിരുന്നു ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ പ്രവചനം. നാലാം പാദമാകുേമ്പാഴേക്കും ഇത് 0.7 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, സമ്പദ്വ്യവസ്ഥയുടെ കരകയറുന്നതിന്‍റെ തോത് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ജൂലൈയിൽ തന്നെ സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടായപ്പോൾ മഹാരാഷ്ട്രയും ഗുജറാത്തിലും പതുക്കെയാണ് സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവെന്ന് വിവിധ ഇൻഡക്സുകൾ സൂചന നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.