2023-24 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 6.5 ശതമാനം നിരക്കിൽ വളരുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജി.ഡി.പി 6.5 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചനവുമായി ധനകാര്യമന്ത്രാലയം. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സുസ്ഥിരമായ വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം. പണപ്പെരുപ്പത്തിൽ കുറവുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. പണപ്പെരുപ്പം 5.4 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ പ്രവചനം.

ഒക്ടോബർ-നവംബർ മാസങ്ങളിൽ രാജ്യത്തെ ഊർജോപയോഗവും വാഹനവിൽപ്പനയും വർധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന്റെ സൂചനയായാണ് കേന്ദ്രസർക്കാർ ഇതിനെ വിലയിരുത്തുന്നത്. പണപ്പെരുപ്പം, വിതരശൃംഖലയിയെ തടസ്സങ്ങൾ, വിവിധ രാജ്യങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ എന്നിവ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.

നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഉപഭോഗം വർധിക്കുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. സ്വകാര്യ നിക്ഷേപവും ഉയരുന്നുണ്ട്. ഡിമാൻഡ് ഉയരുന്നത് നിർമാണ, സേവന മേഖലകൾക്ക് ഗുണകരമാണ്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശനിരക്കുകൾ കുറച്ചത് ഗുണകരമായെങ്കിലും ഇപ്പോഴും പണപ്പെരുപ്പം സർക്കാർ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Indian economy to comfortably exceed 6.5 per cent GDP growth rate for FY24, says FinMin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT