ഡോളറിനെതി​രെ രൂപയുടെ മൂല്യമിടിഞ്ഞു

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 49 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 75.82 രൂപയാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. കിഴക്കൻ യുറോപ്പിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

വിദേശഫണ്ടുകൾ പുറ​േത്തക്ക് പോകുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ തകർച്ചയും എണ്ണവിലയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് 75.78ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. മൂല്യം വീണ്ടുമിടിഞ്ഞ് 75.82 രൂപയിലെത്തി. ഡോളറിനെതിരെ തിങ്കളാഴ്ച 75.33ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

ഉയർന്ന ക്രൂഡോയിൽ വില ഏഷ്യൻ കറൻസികളെ ദുർബലമാക്കുന്നുണ്ട് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സ് 748.49 പോയിന്റ് നഷ്ടത്തോടെയും ദേശീയ സൂചിക നിഫ്റ്റി 177.20 പോയിന്റ് നഷ്ടത്തോടെയുമാണ് വ്യാപാരം തുടങ്ങിയത്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ വിൽപനക്കാരുടെ മേലങ്കിയണിഞ്ഞതും വിപണിക്ക് തിരിച്ചടിയായി.

Tags:    
News Summary - Indian rupee slumps 49 paise to 75.82 against US dollar in early trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.