ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കിലെ നിക്ഷേപം കുതിച്ചുയരുന്നു. 2020ൽ നിക്ഷേപത്തിൽ വൻ വർധനയാണ് ഉണ്ടായത്. ഏകദേശം 20,700 കോടി രൂപ ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സ്വിസ് ബാങ്കിെൻറ ഇന്ത്യയിലെ ശാഖകളിലൂടെയും വലിയ രീതിയിൽ നിക്ഷേപം നടന്നിട്ടുണ്ട്.
2019ൽ 6,625 കോടിയുണ്ടായിരുന്ന നിക്ഷേപമാണ് വലിയ രീതിയിൽ വർധിച്ചിരിക്കുന്നത്. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടേതായി ഉണ്ടായിരിക്കുന്നത്. 2006ലായിരുന്നു ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിൽ ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായിരുന്നത്. പിന്നീട് ഇതിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുകയായിരുന്നു.
നേരിട്ടുള്ള നിക്ഷേപത്തിന് പുറമേ ബോണ്ടുകളിലൂടെയും സെക്യൂരിറ്റികളിലൂടെയും ഇന്ത്യൻ പൗരൻമാർ സ്വിസ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യക്കാർ സ്വിസ്ബാങ്കിൽ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിെൻറ പൂർണമായ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.