സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ 7.8 ശതമാനം വളർച്ച

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ 7.8 ശതമാനം ജി.ഡി.പി വളർച്ച. നാഷണൽ സ്റ്റാറ്റസ്റ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്ത് വിട്ടത്. 2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയിൽ 6.1 ശതമാനം വളർച്ചയാണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 13.1 ശതമാനം വളർച്ച രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു.

അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന പദവി നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഒന്നാം ​പാദത്തിൽ ചൈനീസ് സമ്പദ്‍വ്യവസ്ഥ 6.3 ശതമാനം നിരക്കിലാണ് വളർന്നത്. കാർഷിക മേഖലയിൽ 3.5 ശതമാനം വളർച്ചയാണുണ്ടായത്. 2022-23 സാമ്പത്തിക വർഷത്തിൽ കാർഷികമേഖലയിലുണ്ടായ വളർച്ച 2.4 ശതമാനമായിരുന്നു.

നിർമ്മാണ മേഖലയിലെ വളർച്ച 6.7 ശതമാനത്തിൽ നിന്നും 4.7 ശതമാനമായി കുറഞ്ഞു. നേരത്തെ നടപ്പ് സാമ്പത്തിക വർഷത്തിൽ 6.5 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ആർ.ബി.ഐ പ്രവചിരുന്നത്. എന്നാൽ, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ 6.1 ശതമാനം വളർച്ച മാത്രമേ ഉണ്ടാവുവെന്നാണ് ഐ.എം.എഫ് പ്രവചനം. അതേസമയം, ഫിച്ച് റേറ്റിങ് ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തിയിരുന്നു. 6 ശതമാനത്തിൽ നിന്നും 6.3 ശതമാനമായാണ് വളർച്ച അനുമാനം ഉയർത്തിയത്.

Tags:    
News Summary - India's April-June quarter GDP growth at 7.8%: Govt data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT