ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഇന്ത്യയുടെ ധനകമ്മിയിൽ വൻ വർധനവ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 9.1 ലക്ഷം കോടിയാണ് ധനകമ്മി. 8 ലക്ഷം കോടിയിൽ ധനകമ്മി പിടിച്ചുനിർത്താൻ കഴിയുമെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ പ്രതീക്ഷ.
അതേസമയം, കേന്ദ്രസർക്കാർ ചെലവ് പരമാവധി ചുരുക്കുന്നുണ്ട്. മുമ്പ് ബജറ്റ് എസ്റ്റിമേറ്റിെൻറ 53 ശതമാനമായിരുന്നു ചെലവാക്കിയിരുന്നതെങ്കിൽ ഇക്കുറി അത് 47 ശതമാനമായി കുറഞ്ഞു. 14.8 ലക്ഷം കോടിയാണ് ആകെ ചെലവ്. കേന്ദ്രസർക്കാറിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ചെലവ് കുറച്ചിട്ടുണ്ട്.
കോവിഡും തുടർന്നുണ്ടായ പ്രതിസന്ധിയും തുടർന്ന് നികുതി വരുമാനവും കുറയുകയാണ്. സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 7.2 ലക്ഷം കോടിയാണ് കേന്ദ്രസർക്കാറിെൻറ നികുതി വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 9.2 ലക്ഷം കോടിയുടെ വരുമാനമുണ്ടായിരുന്നു. 30 ശതമാനം ഇടിവാണ് നികുതി വരുമാനത്തിലുണ്ടായത്. കേന്ദ്രസർക്കാറിെൻറ വരുമാനത്തിലുണ്ടാവുന്ന കുറവ് സംസ്ഥാനങ്ങളേയും പ്രതികൂലമായി ബാധിക്കുകയാണ്. ഇതുവരെ നികുതിവിഹിതമായി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയത് 2.6 ലക്ഷം കോടിയാണ്. 51,277 കോടിയുടെ കുറവാണ് സംസ്ഥാനങ്ങൾക്ക് നൽകിയ നികുതി വിഹിതത്തിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.