ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ 13.5 ശതമാനം വളർച്ച; ആർ.ബി.ഐ പ്രവചനത്തിനടുത്തേക്ക് എത്തിയില്ലെങ്കിലും മെച്ചപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്കിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്കിലാണ് വർധനയുണ്ടായത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 13.5 ശതമാനം വളർച്ചയാണുണ്ടായത്.

അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്ത് 15.2 ശതമാനം വളർച്ചയുണ്ടാകുമെന്നായിരുന്നു റോയിട്ടേഴ്സ് പ്രവചിച്ചത്. എന്നാൽ, ആ ലക്ഷ്യം എത്തിപ്പിടിക്കാൻ സമ്പദ്‍വ്യവസ്ഥക്ക് സാധിച്ചിട്ടില്ല. സമ്പദ്‍വ്യവസ്ഥ 16.2 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു ആർ.ബി.ഐയുടെ പ്രവചനം. കഴിഞ്ഞ സാമ്പത്തികപാദവുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ച 4.1 ശതമാനം വർധിച്ചിട്ടുണ്ട്.

വ്യവസായ മേഖലയിൽ 8.6 ശതമാനവും സേവനമേഖലയിൽ 17.6, കാർഷിക മേഖലയിൽ 4.5 ശതമാനവും വളർച്ചയുണ്ടായി. സ്വകാര്യ ഉപഭോഗം വർധച്ചതാണ് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായത്. ഇതിനൊപ്പം കോവിഡ് ​ഭീതി അകന്നതും വളർച്ചക്ക് സഹായകമായി. 

Tags:    
News Summary - India’s Q1 GDP grows at 13.5 percent, lags estimates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.