ആഗോളതലത്തിലെ സംഘർഷങ്ങൾ സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയാവുന്നു; ഇന്ത്യ മെച്ചപ്പെട്ടനിലയിൽ -ശക്തികാന്ത ദാസ്

ന്യൂഡൽഹി: ആഗോളതലത്തിലെ സംഘർഷങ്ങൾ ലോകസമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാക്കുന്നുവെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ഓഹരി വിപണികളിലും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംപാദ സാമ്പത്തികഫലങ്ങൾ എല്ലാവരേയും ഞെട്ടിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

നവംബർ അവസാനത്തോടെ രണ്ടാംപാദ ജി.ഡി.പി ഫലങ്ങൾ പുറത്ത് വരും. ഇത് എല്ലാവരേയും അദ്ഭുതപ്പെടുത്തുമെന്നും ആർ.ബി.ഐ ഗവർണർ കൂട്ടിച്ചേർത്തു. ജെ.പി മോർഗൻ ബോണ്ട് ഇൻഡക്സിൽ ഇന്ത്യയെ ഉൾപ്പെടുത്തിയത് സമ്പദ്‍വ്യവസ്ഥക്കും ഓഹരി വിപണികൾക്ക് ആത്മവിശ്വാസം പകരുന്ന തീരുമാനമാണ്. എന്നാൽ, ഇരുതലമൂർച്ചയുള്ള വാളിന് സമാനമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇത് മൂലം വൻതോതിൽ വിദേശപണം സമ്പദ്‍വ്യവസ്ഥയിലേക്ക് ഒഴുകും. പക്ഷേ വെയിറ്റേജ് കുറഞ്ഞാൽ വന്ന പണമെല്ലാം അതുപോലെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ബാങ്കിങ്, ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം കരുത്തരാണ്. ക്രിപ്റ്റോ കറൻസി വളർന്ന് വരുന്ന സമ്പദ്‍വ്യവസ്ഥകൾക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - India's Q2 GDP number will surprise on the upside: RBI governor Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT