ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാൻ. പെട്രോൾ വില കുറക്കാൻ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണണം. വിഷമം പിടിച്ച അവസ്ഥയാണ് നില നിൽക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയാണ് വേണ്ടത്. നികുതി കുറക്കാൻ തനിക്ക് സംസ്ഥാനങ്ങളോട് നിർദേശിക്കാനാവില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത് എണ്ണ കമ്പനികളാണ്. അവർ തന്നെയാണ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. എണ്ണ കമ്പനികളോട് വില കുറക്കാൻ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാം. എന്നാൽ, ഇക്കാര്യത്തിൽ ജി.എസ്.ടി കൗൺസിലിൽ ചർച്ചകൾ വേണ്ടിവരും. ഇതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട ആവശ്യമില്ലെന്നും നിർമല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.