Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎണ്ണവില: തനിക്ക്​...

എണ്ണവില: തനിക്ക്​ ഒന്നും ചെയ്യാനാവില്ലെന്ന്​ നിർമല സീതാരാമൻ

text_fields
bookmark_border
എണ്ണവില: തനിക്ക്​ ഒന്നും ചെയ്യാനാവില്ലെന്ന്​ നിർമല സീതാരാമൻ
cancel

ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാൻ. പെട്രോൾ വില കുറക്കാൻ തനിക്ക്​ മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന്​ ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രസർക്കാറും ചേർന്ന്​ പ്രശ്​നത്തിന്​ പരിഹാരം കാണണം. വിഷമം പിടിച്ച അവസ്ഥയാണ്​ നില നിൽക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.

പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാൻ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിർദേശിക്കാനാവില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത്​ എണ്ണ കമ്പനികളാണ്​. അവർ തന്നെയാണ്​ പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. എണ്ണ കമ്പനികളോട്​ വില കുറക്കാൻ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുന്നത്​ പരിഗണിക്കാം. എന്നാൽ, ഇക്കാര്യത്തിൽ ജി.എസ്​.ടി കൗൺസിലിൽ ചർച്ചകൾ വേണ്ടിവരും. ഇതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട ആവശ്യമില്ലെന്നും നിർമല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharaman
News Summary - It's a vexatious issue ; Nirmala on Petrolium Price
Next Story