വാഷിങ്ടൺ: ചൈനക്കെതിരെ ലോകവ്യാപാര സംഘടനക്ക് പരാതി നൽകി ജപ്പാൻ. സ്റ്റൈയിൻലെസ്സ് സ്റ്റീൽ ഉൽപന്നങ്ങൾക്ക് ചൈന ചുമത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ് പരാതി. 29 ശതമാനം നികുതി സ്റ്റൈയിൻലെസ്സ് സ്റ്റീൽ ഉൽപന്നങ്ങൾക്ക് ചുമത്തിയ ചൈനയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ജപ്പാൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2019ലാണ് സ്റ്റൈയിൽലെസ്സ് സ്റ്റീൽ ഉൽപന്നങ്ങൾക്ക് ചൈന അധിക നികുതി ഇൗടാക്കി തുടങ്ങിയത്. ഇറക്കുമതി മൂലം പ്രാദേശിക വ്യവസായങ്ങൾക്ക് തിരിച്ചടി നേരിടുന്നുവെന്ന് പറഞ്ഞായിരുന്നു നടപടി. ജപ്പാൻ, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
ഗാട്ട് കരാറിെൻറ ലംഘനമാണ് ചൈന നടത്തിയതെന്ന് ജപ്പാൻ വ്യക്തമാക്കുന്നു. നിരവധി തവണ ഇക്കാര്യത്തിൽ ചൈനയുമായി ജപ്പാൻ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.