തൃശൂർ: ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്സ് കോഴിക്കോടിന്റെ വാണിജ്യചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. കേരളം കണ്ടതിൽവെച്ചേറ്റവും വലിയ ഷോപ്പിങ്ങ് സമുച്ചയത്തിനാണ് മാർച്ച് 20ന് കോഴിക്കോട് തൊണ്ടയാട് ജങ്ഷനിൽ തിരശ്ശീല ഉയരുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. രണ്ട് ലക്ഷത്തിലേറെ ചതുരശ്ര അടിയിലുള്ള ഷോറൂം യാഥാർഥ്യമാക്കുന്നത് ഷോപ്പിങ്ങിലെ അനന്തസാധ്യതകളാണ്. ഈ സംരംഭത്തിലൂടെ രണ്ട് വലിയ ഷോപ്പിങ്ങ് ആശയങ്ങളാണ് കല്യാൺ സിൽക്സ് മലബാറിന് സമർപ്പിക്കുന്നത്- കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും.
കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട്, എക്സ് ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊത്തീക്, എക്സ് ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ സെക്ഷൻ, ആൾ ബ്രാന്റ് ലഗേജ് ഷോപ്പ്, ടോയ് സ്റ്റോർ, ഹോം ഡെക്കോർ, കോസ്റ്റ്യൂം ജ്വല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടേറെയുണ്ട് കോഴിക്കോടിനെ വിസ്മയിപ്പിക്കാൻ. 20 ന് രാവിലെ 10.30ന് കല്യാൺ സിൽക്സിന്റെ ബ്രാന്റ് അംബാസിഡറായ നടൻ പൃഥ്വിരാജ് ഷോറൂം സമർപ്പിക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.