പാറ, ധാതു റോയൽറ്റി കൂട്ടി; വില ഉയരും

തിരുവനന്തപുരം: പാറ, ധാതു മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശങ്ങൾ നിർമാണമേഖലയെ സാരമായി ബാധിക്കും. മൈനിങ് ആൻഡ് ജിയോളജി മേഖലയിൽ ഏഴ് മാറ്റങ്ങൾ വരും. മൈനർ ധാതുക്കളുടെ എല്ലാ വിഭാഗത്തിലും റോയൽറ്റി പരിഷ്കരിക്കും. പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി നിർമാണക്കല്ല്, ഡൈമൻഷനൽ കല്ലുകൾ (ഗ്രാനൈറ്റ്) എന്നിവക്ക് വ്യത്യസ്ത വില ഏർപ്പെടുത്തും.

ധാതുക്കളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ സീനിയറേജും റോയൽറ്റിയും സംയോജിപ്പിച്ച് ഒറ്റനിരക്ക് നിലവിൽവരും. അനധികൃത ഖനനവും അനുബന്ധ പ്രവർത്തനങ്ങളും തടയാൻ കർശന നടപടി സ്വീകരിക്കും. ഇതിന്‍റെ ഭാഗമായി പിഴ നിരക്കുകൾ പരിഷ്കരിക്കും. ചരക്ക് വാഹനത്തിന്‍റെ ഭാരമോ വഹിക്കൽ ശേഷിയോ അടിസ്ഥാനമാറ്റി തീരുമാനിക്കുന്നതിന് പകരം യഥാർഥ ഉപയോഗത്തെ അടിസ്ഥാനമാക്കി പേമെന്‍റ് തീരുമാനിക്കും. സർക്കാർ പാട്ടഭൂമിയുടെ വാടക ന്യായവില അടിസ്ഥാനമാക്കി വർധിപ്പിക്കും. നിലവിലെ കോമ്പൗണ്ടിങ് സംവിധാനം നിർത്തലാക്കി അളവിനെ അടിസ്ഥാനമാക്കി റോയൽറ്റി കണക്കാക്കും. ഇതുവഴി 600 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു.

പാറയുടെയും തരവും വലുപ്പവും അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്നത് ഇവയുടെ വില വർധിക്കാൻ ഇടയാക്കും. പിഴ നിരക്കുകളുടെ പരിഷ്കരണത്തിലൂടെ അനധികൃത ഖനനത്തിന് തടയിടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. 

‘ഗൃഹപ്രവേശം’ കഠിനമാവും

കെട്ടിട നിർമാണം മാത്രമല്ല അതിന്‍റെ നികുതി, അനുമതി എന്നിവക്കെല്ലാം വലിയതുക ഒടുക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതി, അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കാനാണ് തീരുമാനം. എത്ര തുകയുടെ വർധനയുണ്ടാകുമെന്ന കാര്യം വ്യക്തമല്ല.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേക നികുതി എന്ന തീരുമാനവും ജനങ്ങൾക്ക് കനത്ത പ്രഹരമാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഈ സമഗ്രപരിഷ്കരണം നടപ്പാക്കുന്നത്. ഇതിലൂടെ വകുപ്പിന് ആയിരം കോടി രൂപയാണ് തനത് ഫണ്ടായി പ്രതീക്ഷിക്കുന്നത്. 

പ്രവാസികൾക്കായി ചാർട്ടേർഡ് വിമാനം

പ്രവാസികളുടെ ഏറ്റവും വലിയ പ്രതിസന്ധിയായ വിമാന ടിക്കറ്റ് കൊള്ളക്ക് ആശ്വാസം പകരാൻ ചാർട്ടേഡ് വിമാന പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്ക റൂട്ട്സ് മുൻകൈയെടുത്ത് ചാർട്ടേഡ് വിമാനം ഏർപ്പാടാക്കി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കും. ഇതിന് പ്രത്യേകം വെബ്സൈറ്റ് തുറക്കും. ടിക്കറ്റ് ആവശ്യമുള്ളവർക്ക് വെബ്സൈറ്റിൽ പേര് നൽകാം.

ആവശ്യത്തിന് യാത്രക്കാർ ഉറപ്പായാൽ വിമാനകമ്പനികളിൽനിന്ന് മത്സരാധിഷ്ഠിത സുതാര്യ സംവിധാനത്തിലൂടെ നോർക്ക ചാർട്ടേഡ് വിമാനത്തിന് ക്വട്ടേഷൻ റൂട്ട് വാങ്ങും. മൊത്തം ചെലവ് വീതിക്കുമ്പോൾ പ്രവാസികൾക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നൽകാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. പദ്ധതിക്കായി ബജറ്റിൽ 15 കോടി രൂപ നീക്കിവെച്ചു. 

ഭക്ഷ്യ വിഷബാധ തടയാൻ അധികമായി ഏഴ് കോടി

ഭക്ഷ്യ വിഷബാധ തടയാനും ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉയർത്താനുമുള്ള ഇടപെടലുകൾക്കുമായി അധികമായി ഏഴ് കോടി രൂപ വകയിരുത്തി. ഭക്ഷ്യ സുരക്ഷ മേഖലയിൽ അനലിറ്റിക്കൽ ലബോറട്ടറികൾ ശക്തിപ്പെടുത്താൻ 7.5 കോടി രൂപയും അനുവദിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 463.75 കോടി രൂപയും വകയിരുത്തി.

സമഗ്ര കൈത്തറി ഗ്രാമം

എറണാകുളം ചേന്ദമംഗലത്ത് ‘സമഗ്ര കൈത്തറി ഗ്രാമം’ സ്ഥാപിക്കാൻ 10 കോടി അനുവദിച്ചു. കൈത്തറി സംഘങ്ങളുടെ ആധുനീകരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിനുമായി 5.50 കോടി വകയിരുത്തി. ഇടമൺ-കൊച്ചി പദ്ധതിക്കുള്ള നഷ്ടപരിഹാര പാക്കേജിന് 30 കോടി.

ജില്ലകളിൽ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ

എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 7.98 കോടി ബജറ്റിൽ അനുവദിച്ചു. ‘ദ്യുതി’ പദ്ധതിയുടെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി 376 കോടിയും പ്രളയ പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾക്കായി കെ.എസ്.ഇ.ബിക്ക് ഏഴ് കോടിയും അനുവദിച്ചു.

 ലൈഫ് മിഷൻ: 71861 വീടുകൾ, 30 ഭവന സമുച്ചയങ്ങൾ

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന സാ​മ്പ​ത്തി​ക വ​ർ​ഷം 71,861 വീ​ടു​ക​ളും 30 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളും നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​തി​നാ​യി 1436.26 കോ​ടി നീ​ക്കി​വെ​ച്ചു. ലൈ​ഫ് മി​ഷ​ൻ മു​ഖേ​ന 3,22,922 വീ​ടു​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ: വ​നം -വ​ന്യ​ജീ​വി മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ബാ​ർ​ഡ് വാ​യ്പ ഉ​ൾ​പ്പെ​ടെ 241.66 കോ​ടി വ​ന സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി 26 കോ​ടി വ​നാ​തി​ർ​ത്തി തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും കൈ​യേ​റ്റ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും 28 കോ​ടി ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ 10 കോ​ടി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഏ​ഴു​കോ​ടി കോ​ട്ടൂ​രി​ലെ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന് ഒ​രു കോ​ടി പ്രോ​ജ​ക്ട് എ​ലി​ഫ​ന്‍റ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന വി​ഹി​ത​മാ​യി 5.20 കോ​ടി 16 വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് സം​സ്ഥാ​ന വി​ഹി​ത​മാ​യി 4.76 കോ​ടി പ്രോ​ജ​ക്ട് ടൈ​ഗ​ർ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന വി​ഹി​ത​മാ​യി 6.70 കോ​ടി ദേ​ശീ​യ വ​ന​വ​ത്​​ക​ര​ണം സം​സ്ഥാ​ന വി​ഹി​ത​മാ​യി നാ​ലു​കോ​ടി പ​രി​സ്ഥി​തി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 51.57 കോ​ടി പു​ത്തൂ​രി​ലെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് ആ​റു കോ​ടി.

ഇടനാഴി ടൂറിസത്തിന് 50 കോടി; എല്ലാ ജില്ലയിലും എയർസ്ട്രിപ്

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ പ്രദേശത്തിന്‍റെ സ്വഭാവം അനുസരിച്ച് പ്രത്യേകം ഇടനാഴി എന്ന നിലയിൽ വികസിപ്പിക്കും. തീരദേശ ശൃംഖല, തീരദേശ ഹൈവേ, ജലപാത-കനാൽ, ദേശീയപാത, ഹെലി ടൂറിസം, ഹിൽ ഹൈവേ, റെയിൽവേ മേഖലയിൽ ഏഴ് ഇടനാഴികളാണ് വികസിപ്പിക്കുക.

കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളെ കോർത്തുള്ള പദ്ധതിക്കായി ബജറ്റിൽ 50 കോടി നീക്കിവെച്ചു. ടൂറിസം വികസനത്തിന് എല്ലാ ജില്ലയിലും എയർ സ്ട്രിപ് സ്ഥാപിക്കുന്നതിന് പി.പി.പി മോഡലിൽ പുതിയ കമ്പനി രൂപവത്കരിക്കും. ഇതിന് സർക്കാർ വിഹിതമായി 20 കോടി നീക്കിവെച്ചു. ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ്പുകൾക്ക് പ്രത്യേകമായി 4.51 കോടിയും വകയിരുത്തി. 

പൊതുവിദ്യാഭ്യാസ മേഖലക്ക് 1773 കോടി

പൊതുവിദ്യാഭ്യാസ മേഖലക്കായി ബജറ്റിൽ 1773.09 കോടി. ഉച്ചഭക്ഷണ പദ്ധതിക്ക് 344.64 കോടിയും വകയിരുത്തി. *കുട്ടികൾക്ക് സൗജന്യ യൂനിഫോമിന് 140 കോടി. *സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 95 കോടി. *ഓട്ടിസം പാർക്കിന് 40 ലക്ഷം. *സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വികസനത്തിന് 65 കോടി. *സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയിൽ സംസ്ഥാന വിഹിതം 60 കോടി.

*കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് 90.77 കോടി, ഇന്നൊവേഷനും സംരംഭകത്വവും പദ്ധതിക്ക് രണ്ട് കോടി.

കേരള സഹകരണ സംരക്ഷണനിധി വരുന്നു

തിരുവനന്തപുരം: സഹകരണ മേഖലയുടെ സമഗ്ര വികസനത്തിന് കേരള സഹകരണ സംരക്ഷണനിധി അടുത്ത സാമ്പത്തികവർഷം നിലവിൽവരും. സഹകരണ സംഘങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് നിശ്ചിത ശതമാനവും സംസ്ഥാന സർക്കാർ വിഹിതവും സംയോജിപ്പിച്ചാണ് ഫണ്ട് രൂപവത്കരിക്കുക. ബജറ്റിൽ സഹകരണ മേഖലക്ക് 140.50 കോടി രൂപയാണ് വിഹിതം.

മറ്റ് പ്രഖ്യാപനങ്ങൾ: സഹകരണ ഓഡിറ്റ് വിഭാഗത്തിന്‍റെ നവീകരണത്തിന് അഞ്ച് കോടി *സഹകരണ മേഖലയിലെ നൂതന കാർഷിക പദ്ധതികൾക്ക് 34.50 കോടി* പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് 15.75 കോടി *സഹകരണ മേഖലയിലെ വിദ്യാഭ്യാസ ഗവേഷണ പരിശീലന പരിപാടികൾക്ക് നാല് കോടി* സഹകരണ വകുപ്പിന്‍റെ ആധുനികവത്കരണത്തിന് 5.50 കോടി * സഹകരണ ആശുപത്രികൾ, അശുപത്രി സഹകരണ സംഘങ്ങളുടെ അപക്സ് ഫെഡറേഷൻ, യുവജന സഹകരണസംഘം, സാഹിത്യ സഹകരണ സംഘം തുടങ്ങിയവക്ക് ധനസഹായമായി 18.40 കോടി * പട്ടികജാതി/പട്ടികവർഗ സഹകരണ സംഘങ്ങൾക്ക് സർക്കാർ അംഗീകൃത കോഴ്സുകൾ ആരംഭിക്കാനും ഉൽപാദന യൂനിറ്റുകൾ ഏറ്റെടുക്കുന്ന എസ്.സി/എസ്.ടി സഹകരണ സംഘങ്ങൾക്ക് സഹായം നൽകാനും എട്ട് കോടി*പുനർജനി പദ്ധതിക്ക് 3.60 കോടി*വനിത സഹകരണ സംഘങ്ങൾക്കും വനിത ഫെഡിനും 2.50 കോടി*സഹകരണ അംഗ സമാശ്വാസനിധിക്ക് 4.20 കോടി.

നാളികേര താങ്ങുവില രണ്ടുരൂപ കൂട്ടി, ഇനി 34 രൂപ 

തിരുവനന്തപുരം: ബജറ്റിൽ കാർഷിക മേഖലക്ക് ആകെ 971.1 കോടി വകയിരുത്തി. ഇതിൽ 156.30 കോടി കേന്ദ്ര സഹായം കേരളം പ്രതീക്ഷിക്കുന്നു. 732.46 കോടി വിള പരിപാലന മേഖലക്ക് നീക്കിവെച്ചപ്പോൾ നാളികേരത്തിന്‍റെ താങ്ങുവില 32ൽ നിന്ന് 34 രൂപയായി ഉയർത്തിയത് നാളികേര കർഷകർക്ക് ഗുണമാകും.

തീരദേശ വികസനത്തിന് 115.02 കോടി

തിരുവനന്തപുരം: ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപവത്കരിക്കാൻ ആദ്യഘട്ടമായി ഒരു കോടി അനുവദിച്ചു. ഫിഷറീസ്, വ്യവസായ വകുപ്പുകൾ, കെ-ഡിസ്ക്, നോളജ് മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ആർ ആൻഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ടുകൾ, മത്സ്യമേഖലയിലെ ശാസ്ത്രജ്ഞർ, വിദഗ്ധർ, കയറ്റുമതിക്കാർ എന്നിവരുൾപ്പെട്ട പ്രധാന ഫെസിലിറ്റേഷൻ കേന്ദ്രമായി കൗൺസിൽ പ്രവർത്തിക്കും.

തീരദേശ വികസനത്തിന് 115.02 കോടി* തീരസംരക്ഷണത്തിന് 15 കോടി *സംയോജിത തീരദേശ വികസന പദ്ധതി പ്രവർത്തനങ്ങൾക്ക് 20 കോടി* മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മണ്ണ് നീക്കലിനും 9.52 കോടി* മത്സ്യബന്ധന തൊഴിലാളി ഗ്രൂപ് ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി * ആറാട്ടുപുഴയിലെ ഫിഷ് മീൽ പ്ലാന്‍റിന് മൂന്നുകോടി* നീണ്ടകരയിലെ യാൺ ട്വിസ്റ്റിങ് ആൻഡ് നെറ്റ് ഫാക്ടറി പൂർത്തീകരണത്തിന് അഞ്ച് കോടി* പയ്യന്നൂരിൽ ഫിഷറീസ് സർവകലാശാല കാമ്പസിന് രണ്ടുകോടി* മത്സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികൾക്ക് 12.90 കോടി* നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്‍റെ നിർമാണ -നവീകരണ പ്രവർത്തനങ്ങൾക്കും കണ്ണൂർ ജില്ലയിലെ അഴീക്കൽ മത്സ്യബന്ധന തുറമുഖം, കൊല്ലം ജില്ലയിലെ ആലപ്പാട്, ആഴീക്കൽ (കായംകുളം) മത്സ്യബന്ധന തുറമുഖം എന്നിവയുടെ ആധുനീകരണത്തിന് 20 കോടി.

ശബരിമല വിമാനത്താവളത്തിന് 2.01 കോടി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് 2.01 കോടി വകയിരുത്തി. പുതിയ ക്രൂയിസ് വെസൽ നിർമിക്കാൻ നാലുകോടിയും ഉൾനാടൻ ജലഗതാഗത പദ്ധതികൾക്ക് 141.66 കോടിയും നീക്കിവെച്ചു. മറ്റ് പ്രഖ്യാപനങ്ങൾ: *പുതിയ ബോട്ട് വാങ്ങാൻ 24 കോടി. *ഗതാഗത മേഖലക്കുള്ള വിഹിതം 1788.67 കോടി രൂപയിൽനിന്ന് 2080.74 രൂപയാക്കി. *തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിങ് മേഖലക്ക് 80.13 കോടി. *ആലപ്പുഴ മറീന പോർട്ടിന് അഞ്ച് കോടി. *കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്ന് കോടി. *അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങൾക്ക് 40.50 കോടി.

ഐ.ടി.ഐ നവീകരണത്തിന് 30.5 കോടി

ഐ.ടി.ഐകളുടെ നവീകരണത്തിന് ബജറ്റിൽ 30.50 കോടി

■ തൊഴിൽ, തൊഴിലാളി ക്ഷേമ മേഖലക്ക് 504.76 കോടി

■ തോട്ടം തൊഴിലാളികളുടെ ലയങ്ങൾ മെച്ചപ്പെടുത്താൻ പത്ത് കോടി. തൊട്ടം തൊഴിലാളികളുടെ ദുരിതാശ്വാസനിധി പദ്ധതിക്കായി 1.10 കോടി

■ അസംഘടിത മേഖലയിലെ ദിവസവേതന തൊഴിലാളികൾക്ക് ആശ്വാസനിധി, അവശത അനുഭവിക്കുന്ന മരംകയറ്റം തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി, പ്രസവാനുകൂല്യം എന്നിവക്കായി എട്ട് കോടി

■ വ്യാവസായിക പരിശീലന വകുപ്പിന് 108.46 കോടി

■ കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് എക്സലൻസിന്‍റെ പദ്ധതികൾക്കായി 37 കോടി

■ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പുതിയ കരിയർ ഡെവലപ്മെന്‍റ് സെന്‍ററുകൾ ആരംഭിക്കും

■ കണ്ണൂർ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്‍റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി സയൻസിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ

■ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന് 5.30 കോടി 

നേത്രാരോഗ്യത്തിന് ‘നേർക്കാഴ്ച’

മുഴുവനാളുകൾക്കും കാഴ്ച ഉറപ്പാക്കാൻ ‘നേർക്കാഴ്ച’ പദ്ധതി നടപ്പാക്കും. ആരോഗ്യപ്രവർത്തകർ വഴി എല്ലാവർക്കും സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് സൗജന്യ കണ്ണട. 

Tags:    
News Summary - Kerala budget 2023 Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT