'വലിയ വില നൽകേണ്ടിവരും'; വിദേശമദ്യത്തിന് വർധിക്കുക 40 രൂപ വരെ, അധികവരുമാനം 400 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സെസ്സ് ഏർപ്പെടുത്തി. 400 കോടി രൂപയാണ് സർക്കാർ ഇതിലൂടെ അധികവരുമാനമായി പ്രതീക്ഷിക്കുന്നത്.

500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 20 രൂപയും, 1000 രൂപക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണ് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയത്.

മദ്യം കൂടാതെ പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപയാണ് വർധിക്കുക. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നു. 

Tags:    
News Summary - kerala budget 2023 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT