കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ നാലാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രതീക്ഷിച്ചത് പോലെ ക്ഷേമപെൻഷനിൽ സർക്കാർ വർധനവ് വരുത്തിയിട്ടില്ല. എന്നാൽ, കൃത്യമായി പെൻഷൻ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. കുടിശ്ശികയുള്ള ആറ് ഗഡുക്കളിൽ ഒരു ഗഡു ഡി.എ നൽകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ച് ജീവനക്കാർക്ക് കൂടുതൽ സുരക്ഷിത്വം നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ്. അധിക വിഭവസമാഹരണത്തിനുള്ള മാർഗങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.