തിരുവനന്തപുരം: ആരോഗ്യ പരിചരണം, ഹെൽത്ത് ടൂറിസം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന ഹെൽത്ത് ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനുള്ള സാധ്യതക്കനുസരിച്ച് ‘കെയർ പോളിസി’ രൂപവത്കരിക്കാനും നടപ്പാക്കാനുമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപ വകയിരുത്തി.
കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യപരിരക്ഷ നൽകുന്നത് വഴി വിദേശികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും ബജറ്റിൽ പറയുന്നു. പൊതുജനാരോഗ്യ മേഖലക്ക് 2828.33 കോടി. മുൻവർഷത്തേക്കാൾ 196.50 കോടി അധികം. *മുഴുവൻ ജില്ല ആശുപത്രികളിലും കാൻസർ ചികിത്സ കേന്ദ്രം.
*പകർച്ച വ്യാധി നിയന്ത്രണത്തിന് 11കോടി. *ഹൈപ്പർടെൻഷൻ, ഡയബറ്റീസ്, കാൻസർ തുടങ്ങിയ രോഗങ്ങൾ സംബന്ധിച്ച് 70 ലക്ഷം പേരിൽ സർവേയും രോഗനിർണയവും നടത്താനും പോർട്ടൽ വികസിപ്പിക്കാനുമായി പത്ത് കോടി. *തലശ്ശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ പത്ത് കോടി *ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആശുപത്രികളിലെ സൗകര്യവികസനത്തിന് 15 കോടി.
*കനിവ് പദ്ധതിയിൽ 315 അഡ്വാൻസ് ആംബുലൻസുകളുടെ പ്രവർത്തനത്തിനായി 75കോടി. *കാസർകോട് ടാറ്റ ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കും. *ന്യൂ ബോൺ സ്ക്രീനിങ് പദ്ധതി തുടർപ്രവർത്തനങ്ങൾക്ക് 1.5 കോടി. *നാഷനൽ ഹെൽത്ത് മിഷൻ പദ്ധതികളിലെ സംസ്ഥാന വിഹിതമായി 500 കോടി. *ഇ-ഹെൽത്ത് പദ്ധതിക്ക് 30 കോടി. *കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 574.50 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.