തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക് കുത്തനെ താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന് 3.45 ശതമാനമായി വളർച്ച നിരക്ക് കുറഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയായി. അതേസമയം, തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്‍റെ കടബാധ്യത 2,60,311 കോടിയായി ഉയർന്നു. സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനവും റവന്യു വരുമാനവും കുറഞ്ഞു. കോവിഡിനെ തുടർന്ന് ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിെലല്ലാം പ്രതിസന്ധി നേരിടുകയാണ്. വിനോദസഞ്ചാര മേഖലയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
12.95 ലക്ഷം പ്രവാസികൾ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഏകദേശം 60 ശതമാനം പ്രവാസികളും തിരിച്ചെത്തി. ഇത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ്. അതേസമയം, സംസ്ഥാനത്ത് നെല്ലിന്‍റെ ഉൽപാദനം വർധിച്ചിട്ടുണ്ട്.
സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.