കേരളത്തിന്‍റെ പൊതുകടം 2.10 ലക്ഷം കോടി; വളർച്ച 12.1 ശതമാനമെന്ന് സാമ്പത്തിക സർവേ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2012-13ന് ശേഷമുള്ള ഉയർന്ന നിരക്കാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി നിയമസഭയിൽ വെച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയ കൃഷി, വ്യവസായ മേഖലകൾ ഇത്തവണ വളർച്ച കൈവരിച്ചു. റവന്യൂ വരുമാനം 12.86 ശതമാനമായി വർധനിച്ചു. റവന്യൂ കമ്മിയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കൂടി. ഇത് ഈ സാമ്പത്തിക വർഷത്തിൽ 3.9 ശതമാനമായി കുറയും.

മൊത്തം ആഭ്യന്തര ഉത്പാദനം 12.86 ശതമാനമായി. കോവിഡ് കാലത്ത് നടപ്പാക്കിയ ഉത്തേജക പാക്കേജുകൾ വളർച്ചക്ക് സഹായമായെന്നാണ് വിലയിരുത്തൽ. പൊതുകടം 2.10 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം പൊതുകടം 1.90 ലക്ഷം കോടി രൂപയായിരുന്നു. ആഭ്യന്തര കടത്തിന്‍റെ വളർച്ചാ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വിഹിതം, ഗ്രാന്‍റ് എന്നിവ 0.82 ശതമാനമായി കുറഞ്ഞതായും സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിലെ മാറ്റങ്ങൾ സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. സ്ഥാപനം എടുത്ത വായ്പ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. കേന്ദ വിഹിതം വെട്ടിക്കുറച്ചു, ജി.എസ്.ടി നഷ്ട പരിഹാരം നീട്ടാത്തത് എന്നിവയും പ്രതിസന്ധിക്ക് കാരണമായെന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാൽ, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങില്ലെന്ന് മന്ത്രി ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

Tags:    
News Summary - Kerala's public debt is 2.10 lakh crores; Economic survey that the economic growth is 12.1 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT