ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിൽ പൊതുജനത്തിന് തിരിച്ചടിയായി എൽ.പി.ജി, സി.എൻ.ജി നിരക്ക് വർധിപ്പിച്ചു. സി.എൻ.ജിയുടെ നിരക്ക് എട്ട് രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ സി.എൻ.ജിയുടെ നിരക്ക് 72 രൂപയിൽ നിന്ന് 80 രൂപയായി. മറ്റ് ജില്ലകളിൽ 83 രൂപ വരെയാണ് സി.എൻ.ജിയുടെ വില.
ഇതിനൊപ്പം പാചകവാതക വിലയും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ വാണിജ്യ എൽ.പി.ജി വില 2256 രൂപ ആയി. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന ബജറ്റിലെ മാറ്റങ്ങളും ഇന്ന് മുതൽ നിലവിൽ വരും. സംസ്ഥാന ബജറ്റിലെ തീരുമാനപ്രകാരം വെള്ളക്കരം അഞ്ച് ശതമാനം വർധിപ്പിച്ചു. വാഹനരജിസ്ട്രേഷൻ നിരക്ക് വർധനയും പ്രാബല്യത്തിലായി. വാഹന ഫിറ്റ്നസ് പുതുക്കൽ നിരക്കിൽ നാലരിട്ടി വരെ വർധനയും ഇന്ന് മുതൽ നിലവിൽ വരും. ഭൂമി രജിസ്ട്രേഷൻ നിരക്കിലും ഇന്ന് മുതൽ വർധനയുണ്ടാകും. ഡീസൽ വാഹനങ്ങൾക്കുള്ള ഹരിതനികുതിയും പ്രാബല്യത്തിലാവും.
പാരസെറ്റമോൾ ഉൾപ്പടെ അവശ്യമരുന്നുകളുടെ വില വർധനയും ഇന്ന് മുതൽ നിലവിൽ വരും. രാജ്യത്തെ ദേശീയപാതകളിൽ ടോൾ നിരക്ക് 10 ശതമാനം വരെ വർധിച്ചു. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ 10 രൂപ മുതൽ 65 വരെ വർധിക്കും. അതേസമയം, പാലിയേക്കരയിൽ ടോൾനിരക്കിൽ വർധനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.