മുംബൈ: വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. പണനയ സമിതിയിൽ ആറിൽ അഞ്ച് പേരും വായ്പ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തെ അനുകൂലിച്ചു.
രാജ്യത്ത് പണപ്പെരുപ്പം 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. 4.7 ശതമാനമാണ് ഇന്ത്യയിലെ പണപ്പെരുപ്പം. ഇത് ആർ.ബി.ഐയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താൻ. അതേസമയം, പണപ്പെരുപ്പവുമായുള്ള പോരാട്ടം ഇനിയും തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 6.5 ശതമാനം വളർച്ചയുണ്ടാകുമെന്നും ആർ.ബി.ഐ അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എട്ട് ശതമാനമായിരിക്കും വളർച്ച നിരക്ക്. രണ്ടാം പാദത്തിൽ 6.5 ശതമാനവും മൂന്നാം പാദത്തിൽ ആറ് ശതമാനവും നാലാം പാദത്തിൽ 5.7 ശതമാനം വളർച്ച നിരക്കും ഉണ്ടാവുമെന്ന് ആർ.ബി.ഐ വ്യക്തമാക്കി. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിർത്തുകയാണ് ആർ.ബി.ഐ ലക്ഷ്യമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഇതിലേക്ക് എത്താൻ സാധിച്ചിട്ടില്ല. അതേസമയം, സമ്പദ്‍ഘടന ഭദ്രമാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.