കൊച്ചി: കേരളത്തിൽനിന്നുള്ള മുൻനിര ടെക്നോളജി കമ്പനിയായി മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവർത്തനമാരംഭിച്ച കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപനം എസ്.എഫ്.ഒ ടെക്നോളജീസ് രണ്ടുവർഷത്തിനകം ഓഹരിവിപണി (ഐ.പി.ഒ) പ്രവേശനത്തിനൊരുങ്ങുന്നു. വിപുലീകരണ പദ്ധതികൾക്കായാണ് ഐ.പി.ഒ വഴി ധനം സമാഹരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാർഡ്വെയർ കയറ്റുമതിക്കാരിൽ ഒന്നായി എസ്.എഫ്.ഒ ടെക്നോളജീസ് മാറിയതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ പറഞ്ഞു.
ആഗോളതലത്തിൽ 60ലധികം ഒ.ഇ.എം (ഒറിജിനൽ എക്യൂപ്മെന്റ് മാനുഫാക്ടറർ) ഉപഭോക്താക്കളും 56 രാജ്യങ്ങളിലേക്ക് കയറ്റുമതിയും കമ്പനിക്കുണ്ട്. സ്വകാര്യ മേഖലയിൽ രാജ്യത്തെ ആദ്യ പ്രത്യേക സാമ്പത്തികമേഖലയും (സെസ്) നെസ്റ്റ് ഗ്രൂപ്പിന്റേതാണ്. സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന മിഥ്യാധാരണ മറികടക്കാൻ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 2500 കോടിയുടെ വിറ്റുവരവ് നേടിയ എസ്.എഫ്.ഒ ടെക്നോളജീസ്, വർഷംതോറും 12ശതമാനം വളർച്ച നേടുന്നുണ്ട്.
ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലും നിർണായക സംഭാവനകൾ നൽകാൻ കഴിഞ്ഞു. കമ്പനിയുടെ വിവിധ പ്ലാന്റുകളിലുടനീളം ഇൻഡസ്ട്രി 4.0ന് അനുയോജ്യമായ അതിനൂതന സംവിധാനങ്ങൾ യാഥാർഥ്യമാക്കുമെന്ന് സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.