ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ബാക്കിനിൽക്കെ ഒന്ന്, രണ്ട് നരേന്ദ്ര മോദി സർക്കാറുകളുടെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമ്മല സീതാരാമൻ. ജനക്ഷേമ പദ്ധതികൾക്ക് നരേന്ദ്ര മോദി സർക്കാർ എക്കാലത്തും പ്രധാന്യം നൽകിയിട്ടു​ണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡുകാലത്ത് രാജ്യത്തെ പട്ടിണിയില്ലാതെ സംരക്ഷിച്ചു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന നയമാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ഗരീബ് കല്യാൺ യോജന, അന്തോദ്യോയ യോജന തുടങ്ങി കഴിഞ്ഞ ഒമ്പത് വർഷമായി നരേന്ദ്ര മോദി സർക്കാർ നടത്തിയ പദ്ധതികളെല്ലാം ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചു. യുവാക്കൾ, സ്ത്രീകൾ, ഒ.ബി.സി, എസ്.സി, എസ്.ടി തുടങ്ങിയവരുടെ ക്ഷേമമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നതെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിന്റെ ഭരണകാലത്ത് ആളോഹരി വരുമാനം ഇരട്ടിയായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

2047ലെ വികസനത്തിനേക്കുള്ള ബ്ലൂപ്രിന്റായിരിക്കും ഈ ബജറ്റ്. ഏഴ് മുൻഗണന വിഷയങ്ങളിൽ ഊന്നിയാകും ഇത്തവണത്തെ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്.

Tags:    
News Summary - Nirmala sitharaman Budget speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.