നികുതികളിൽ മാറ്റമില്ല; പ്രധാന പ്രഖ്യാപനങ്ങളില്ലാതെ ഇടക്കാല ബജറ്റ് -LIVE UPDATES

2024-02-01 11:28 IST

അഞ്ച് വർഷം കൊണ്ട് രണ്ട് കോടി വീടുകൾ

അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് കോടി വീടുകൾ കൂടി നിർമിക്കും

2024-02-01 11:27 IST

​വീടുകളിൽ സോളാർ പദ്ധതി

വീടുകളിലെ സോളാർ പദ്ധതികളിലൂടെ 300 യൂണിറ്റ് വൈദ്യതി സൗജന്യമായി നൽകും

2024-02-01 11:23 IST

ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ; നാല് വിഭാഗങ്ങൾക്ക് ബജറ്റിൽ മുൻഗണന

ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണനയെന്ന് കേന്ദ് ധനമന്ത്രി നിർമല സീതാരാമൻ. 

2024-02-01 11:17 IST

വികസനത്തിന്‍റെ മധുരം ജനങ്ങളിലെത്തി -ധനമന്ത്രി

ന്യൂഡൽഹി: വികസനത്തിന്‍റെ ഫലം ജനങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാറിന് സാധിച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അവർ.

വികസനത്തിന്‍റെ ഫലപ്രാപ്തി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തിന് ഒരു പുതിയ ലക്ഷ്യബോധം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രണ്ടാം ടേമിൽ സർക്കാർ അതിന്‍റെ നേട്ടങ്ങൾ ഇരട്ടിയാക്കി.

എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഈ സർക്കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

Tags:    
News Summary - Nirmala Sitharaman Present interim Budget today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.