ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ സമയമായില്ലെന്ന് കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. ജി.എസ്.ടി പരിധിയിലായാൽ പെട്രോളിെൻറയും ഡീസലിെൻറയും വില ഗണ്യമായി കുറയുമെങ്കിലും, വരുമാനത്തിൽ വലിയ കുറവു വരുമെന്ന നിലപാടാണ് കേന്ദ്രവും കേരളം അടക്കം സംസ്ഥാന സർക്കാറുകളും സ്വീകരിച്ചത്.
കേരള ഹൈകോടതി നിർദേശിച്ചതുകൊണ്ടു മാത്രമാണ് വിഷയം ജി.എസ്.ടി കൗൺസിലിെൻറ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്തത്. നിർദേശം നടപ്പാക്കാൻ സമയമായില്ലെന്ന കൗൺസിലിെൻറ നിലപാട് കോടതിയെ അറിയിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ജി.എസ്.ടി കൗൺസിൽ യോഗ തീരുമാനങ്ങൾ:
കോവിഡ് ചികിത്സ മരുന്നുകളുടെ ജി.എസ്.ടി നിരക്ക് ഇളവ് സെപ്റ്റംബർ 30ൽനിന്ന് ഡിസംബർ 31 വരെ നീട്ടി.അർബുദ ചികിത്സക്ക് വേണ്ട മരുന്നുകളുടെ നിരക്ക് 12ൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇ-കൊമേഴ്സ് ഭക്ഷണ വിതരണ കമ്പനികളിൽനിന്ന് റസ്റ്റാറൻറ് സേവനത്തിന് അഞ്ച് ശതമാനം നികുതി ചുമത്തും. ഓർഡർ നൽകുന്നവരിൽനിന്ന് ഈ നികുതി ഈടാക്കും.
ചരക്ക് വാഹനങ്ങളിൽനിന്ന് സംസ്ഥാന സർക്കാറുകൾ ഈടാക്കുന്ന നാഷനൽ പെർമിറ്റ് ഫീസ് ഒഴിവാക്കി.ഡീസലിനൊപ്പം ചേർക്കുന്ന ബയോ ഡീസലിെൻറ നിരക്ക് 12ൽനിന്ന് അഞ്ചു ശതമാനമാക്കി.ചെരിപ്പിെൻറയും വസ്ത്രങ്ങളുടെയും തീരുവ ഘടനയിലെ പോരായ്മകൾ ജനുവരി ഒന്നിനു മുമ്പ് പരിഹരിക്കും.പേനകൾക്ക് ജി.എസ്.ടി 12ൽ നിന്ന് 18 ശതമാനമായി വർധിപ്പിച്ചു.പുനരുപയോഗ മേഖലയിലെ ഉപകരണങ്ങൾക്ക് ജി.എസ്.ടി 12 ശതമാനമാക്കി.ഫാസ്ടാഗ്, ഇ വേ ബിൽ, നിരക്ക് ഏകീകരണം എന്നീ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിതല സമിതിയെ നിയോഗിച്ചു.വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയർത്തുന്ന കാ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.