സംസ്ഥാനങ്ങൾക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരം നൽകാൻ അധിക തുക കടമെടുക്കില്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരം നൽകാൻ അധിക തുക കടമെടുക്കില്ലെന്ന്​ കേന്ദ്രസർക്കാർ. പ്രത്യക്ഷ, പരോക്ഷ നികുതി പിരിവിൽ പ്രതീക്ഷിച്ച വർധനയുണ്ടായിട്ടുണ്ട്​. ഇതുമൂലം അധിക തുക കട​മെടുക്കേണ്ട സാഹചര്യമില്ലെന്നാണ്​ കേന്ദ്രസർക്കാർ നിലപാട്​.

2022 സാമ്പത്തിക വർഷത്തിൽ 12.5 ലക്ഷം കോടി കടമെടുക്കാനായിരുന്നു കേന്ദ്രസർക്കാർ പദ്ധതി. ഇതിൽ 7.02 ലക്ഷം കോടി സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദത്തിൽ എടുത്തു. 5.03 ലക്ഷം കോടി രണ്ടാം പാദത്തിൽ കടമെടുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നു.

ജി.എസ്​.ടി നഷ്​ടപരിഹാരമായി സംസ്ഥാനങ്ങൾക്ക്​ 1.59 ലക്ഷം കോടിയാണ്​ നൽകേണ്ടത്​. ഇതിൽ 1,15,000 കോടി നൽകിയിട്ടുണ്ട്​. ബാക്കിയുള്ള 44,000 കോടി വൈകാതെ നൽകും​. ഈ സാമ്പത്തിക വർഷം ധനകമ്മി 6.8 ശതമാനത്തിൽ നിർത്താനാണ്​ ബജറ്റ്​ ലക്ഷ്യമിടുന്നത്​. അധിക തുക കടമെടുത്താൽ അത്​ സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ്​ കേന്ദ്രസർക്കാർ പറയുന്നത്​.

Tags:    
News Summary - No additional borrowing by Centre to meet GST compensation of states in FY22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.