ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കറൻസിയായ 2000 രൂപ നോട്ടിെൻറ എണ്ണം കുറഞ്ഞിട്ടും കഴിഞ്ഞ രണ്ടു വർഷമായി ഇത് പുതുതായി അച്ചടിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. 2018 മാർച്ച് 30ന്, 2000 രൂപയുടെ 336.2 കോടി നോട്ടുകളാണ് ഉണ്ടായിരുന്നതെന്നും അതിനുശേഷം അച്ചടിച്ചില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാകുർ ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ പറഞ്ഞു. 2021 ഫെബ്രുവരിയിൽ ഇത് 249.9 കോടിയായിരുന്നു.
''പൊതുജനത്തിന് ഇടപാടുകൾ നടത്താനുള്ള ആവശ്യകത അടിസ്ഥാനമാക്കി,റിസർവ് ബാങ്കുമായി കൂടിയാലോചന നടത്തി കേന്ദ്ര സർക്കാറാണ് കറൻസി അച്ചടിക്കാൻ തീരുമാനം എടുക്കുക. 2019-20, 2020-21 വർഷങ്ങളിലൊന്നും 2000ത്തിെൻറ കറൻസി അച്ചടിക്കാൻ നിർദേശം നൽകിയിട്ടില്ല'' -അദ്ദേഹം പറഞ്ഞു.
2019ലെ റിസർവ്ബാങ്കിെൻറ കണക്കുപ്രകാരം 2016-17 സാമ്പത്തിക വർഷത്തിൽ 354.2 കോടി നോട്ടുകൾ അച്ചടിച്ചു. എന്നാൽ, 2017-18ൽ ഇത് 11.10 കോടി മാത്രമായി. 2018-19ൽ ഇത് വീണ്ടും കുറഞ്ഞ് 4.6 കോടിയിലെത്തി. അതിനുശേഷം 2000ത്തിെൻറ കറൻസി അച്ചടിച്ചില്ല. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനും അതുവഴി കള്ളപ്പണം തടയാനും വേണ്ടിയാണ് നടപടിയെന്നാണ് സർക്കാർ അവകാശവാദം.
കള്ളനോട്ടും കള്ളപ്പണവും തടയാനുള്ള മാന്ത്രികവിദ്യയെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ 500െൻറയും 1000ത്തിെൻറയും നോട്ടുകൾ നിരോധിച്ച 2016ലാണ് 2000ത്തിെൻറ നോട്ട് രാജ്യത്ത് അവതരിപ്പിച്ചത്. 2000ന് പുറമെ, 10, 20, 50, 100 എന്നീ തുകയുടെ കറൻസികളും രാജ്യത്ത് അച്ചടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.